- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജമൗലി രാജ്യ സ്നേഹി, അദ്ദേഹത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു; എന്തിനാണ് ലോകം അദ്ദേഹത്തെ വിവാദ നായകനാക്കുന്നത്; ആർആർആർ സംവിധായകനെ പിന്തുണച്ച് കങ്കണ റണാവത്ത്
മുംബൈ: സൂപ്പർഹിറ്റ് സിനിമകളുട സംവിധായകനായ രാജമൗലിക്കെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. രാജമൗലി ഏറ്റവും പുതുതായി നൽകിയ അഭിമുഖം പല വിവാദങ്ങൾക്കും വഴി വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംവിധായകനെ പിന്തുണച്ചുകൊണ്ട് കങ്കണ സമൂഹ മാധ്യമങ്ങളിലുടെ പ്രതികരിച്ചത്. അദ്ദേഹത്തെ വിവാദനായകനാക്കി മുദ്ര കുത്തുന്നത് എന്തിനാണ് എന്നും ആർആർആറിലൂടെ ദേശ സ്നേഹം ഉയർത്തിപ്പിടിച്ചതാണോ അദ്ദേഹം ചെയ്ത തെറ്റ് എന്നും കങ്കണ ട്വീറ്റ് ചെയ്തു.
ഈ രാജ്യത്തെ സ്നേഹിക്കുന്നയാളാണ് രാജമൗലി എന്നും ഈ നാടിനോട് കൂറും, കടപ്പാടും ഉള്ള അദ്ദേഹത്തെപ്പോലൊരു മനുഷ്യന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു എന്നും കങ്കണ കുറിച്ചു.
'ദി മാൻ ബിഹൈൻഡ് ഇന്ത്യാസ് കോൺട്രവേർഷ്യൽ, ഗ്ലോബൽ ബ്ലോക്‌ബസ്റ്റർ ആർആർആർ' എന്ന പേരിൽ ദി ന്യൂയോർക്കർ പ്രസിദ്ധീകരിച്ച അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. ആർആർആറിന്റെ റിലീസിന് പിന്നാലെ കഥയുടെ ചരിത്രത്തെ കുറിച്ചടക്കം നിരവധി വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. തീവ്ര വലതുപക്ഷത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രൊപ്പഗണ്ട ചിത്രമായാണ് സിനിമയെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. കൊമരം ഭീം എന്ന ജൂനിയർ എൻടിആർ അവതിരിപ്പിച്ച കഥാപാത്രത്തിലൂടെ ആദിവാസി സമൂഹത്തെ ചിത്രീകരിച്ച രീതിയും ചൂണ്ടിക്കാണിച്ചുകൊണ്ട് വിവാദങ്ങൾ എത്തിയിരുന്നു.
കങ്കണയുടെ ട്വീറ്റ് ഇങ്ങനെ:
ദേശസ്നേഹമുള്ള സംവിധായകനാണ് രാജമൗലി. ദേശസ്നേഹം ഉയർത്തിപ്പിടിക്കുന്ന സിനിമകളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. എന്നിട്ടും ജനങ്ങൾ എന്തിനാണ് അദ്ദേഹത്തെ വിമർശിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്ത് വിവാദമാണ് അദ്ദേഹം ഉണ്ടാക്കിയതെന്ന് എനിക്കറിയാം. ഈ രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തെ പോലൊരു മനുഷ്യന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത് കാണുമ്പോൾ ലജ്ജ തോന്നുകയാണ്.
എന്തിനാണ് ലോകം അദ്ദേഹത്തെ വിവാദ നായകനാക്കുന്നത്.ബാഹുബലി പോലൊരു സിനിമയെടുത്ത് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെ ലോകം മുഴുവൻ എത്തിച്ചതാണോ അദ്ദേഹം ചെയ്ത തെറ്റ് , അതോ ആർആർആറിലൂടെ ദേശസ്നേഹം ഉയർത്തിപ്പിടിച്ചതോ? അതുമല്ലെങ്കിൽ ഇന്റർനാഷണൽ റെഡ് കാർപ്പറ്റുകളിൽ മുണ്ടുടുത്ത് വന്നതോ? ആരെങ്കിലും പറയൂ.'
മറുനാടന് ഡെസ്ക്