കൊച്ചി: സിബി മലയിലിന്റെ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ 'കൊത്ത്' സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ട സിനിമയെന്ന് നടൻ ആലിഫ് അലി. എല്ലാവരും ചിത്രം തിയേറ്ററിൽ തന്നെ കാണണമെന്നും ചർച്ച ചെയ്യണമെന്നും ആസിഫ് പറഞ്ഞു. സിനിമ നല്ലതാണെന്ന് ഫീഡ്ബാക്ക് വന്ന് തുടങ്ങിയത് മുതൽ ഈ സിനിമയ്ക്ക് തിയേറ്ററുകളിൽ ആളുകളെ കൊണ്ടുവരാൻ ശ്രമിക്കുകയാണ് താൻ എന്നും മുൻപ് റിലീസ് ചെയ്ത് തന്റെ മോശം ചിത്രങ്ങളെവച്ച് കൊത്ത് കാണാൻ ആളുകൾ വരാതിരിക്കരുതെന്നും നടൻ കൂട്ടിച്ചേർത്തു. കൊത്തുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലായിരുന്നു ആസിഫിന്റെ പ്രതികരണം.

'സിനിമ നല്ലതാണെന്ന് ഫീഡ്ബാക്ക് വന്ന് തുടങ്ങിയത് മുതൽ ഈ സിനിമയ്ക്ക് തിയേറ്ററുകളിൽ ആളുകളെ കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ഒരു പക്ഷേ ഇതിന് മുൻപ് റിലീസ് ചെയ്ത് എന്റെ മോശം സിനിമകളുടെ പേരിൽ ഈ സിനിമയ്ക്ക് ആളുകൾ വരാതിരിക്കരുത് എന്നുള്ള ആഗ്രഹം എനിക്കുണ്ട്. സിനിമയുടെ ടീസറും ട്രെയ്ലറും കണ്ട പലർക്കും ഒരു തെറ്റിധാരണയുണ്ട് ഇത് അക്രമസ്വഭാവമുള്ള സിനിമയാണെന്ന്. പക്ഷേ ഇതൊരു ഫാമിലി സിനിമയാണ്. രണ്ട് സുഹൃത്തുക്കളുടെയും അമ്മയുടെയും കാമുകിയുടെയുമൊക്കെ കഥയാണ്. ഈ സിനിമ ആളുകൾ കാണണം, ഇത് അവരിലേക്ക് എത്തണം. ഇതിന് മുൻപുള്ള അനുഭവത്തിൽ നിന്നും ഒരു മോശം കമന്റ് ഇട്ടേക്കാം എന്നു കരുതി മോശം പറയുന്നവരുണ്ട്. അത് ഒഴിവാക്കാൻ കഴിയുന്നത്ര ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്.

തിയേറ്റിൽ തന്നെ സിനിമ കാണാൻ ശ്രമിക്കണം. കണ്ടവർ തമ്മിൽ സംസാരിക്കണം. ഈ സിനിമയൊരു ചർച്ചയാവണം' എന്നും ആസിഫ് അലി പ്രതികരിച്ചു.'സിബി സാറിന്റെ കൂടെ നാലാമത്തെ സിനിമയാണ്. ഒപു എഴുത്തുകാരന്റെ ബാക്ക് അപ്പ് കുറവാണെന്ന് സർ എപ്പോഴും പറയുമായിരുന്നു. കൊത്തിന്റെ സ്‌ക്രിപ്റ്റ്കൊണ്ടുവന്നത് ആ ആകാംക്ഷയിലാണ്. കഥ പറയുമ്പോൾ സാറിന്് നഷ്ടമായ ആ കര്യം തിരിച്ചറിഞ്ഞു അത് കിട്ടി എന്നുള്ളതായിരുന്നു സന്തോഷം. സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ ഷാനു എന്ന കഥാപാത്രം തന്നെയായിരുന്നു എന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചത്.

രാഷ്ടീയക്കാരന്റെ ജീവിതശൈലി ഞാൻ ചെറുപ്പം കണ്ടു വളർന്നതാണ്. എന്റെ വാപ്പ കൗൺസിലറായിരുന്നപ്പോൾ വീട്ടിൽ മീറ്റുങ്ങുളൊക്കെ ഉണ്ടാകാറുണ്ട്. ഞാൻ മൂന്നാം ക്ലാസിലോ മറ്റോ പഠിക്കുമ്പോൾ വീടിന് അടുത്ത് നസീർ എന്നൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം അതിന്റെ വാർഷികമായിരുന്നു. അത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. പത്രം വായ്ക്കുന്ന ടിവിയിൽ വാർത്ത കാണുന്ന ആർക്കും ഈ സിനിമ പറയുന്ന കാര്യങ്ങൾ റിലേറ്റ് ചെയ്യാൻ പറ്റും. അങ്ങനെ വലിയ അനുഭവം വേണമെന്ന് എനിക്ക് തോന്നുന്നില്ല' നടൻ കൂട്ടിച്ചേർത്തു.