- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിരാളികളെ പോലും വേദനിപ്പിച്ചുകൊണ്ട് സംസാരിക്കാത്ത ആൾ; സഹോദരനെ പോലെ ചേർത്തു പിടിച്ചു, ഇനി ഉമ്മൻ ചാണ്ടി സാറിനെ അനുകരിക്കില്ല; കോട്ടയം നസീർ
കൊച്ചി: മിനി സ്ക്രീനിലും സ്റ്റേജ്ഷോകളിലും ഉമ്മൻ ചാണ്ടിയെ അനുകരിച്ച് കൈയടി നേടിയ താരമാണ് കേട്ടയം നസീർ. ഇനിയൊരിക്കലും ഉമ്മൻ ചാണ്ടിയെ അനുകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടൻ. അദ്ദേഹത്തിന്റെ വേർപാടിൽ ഏറെ വിഷമമുണ്ടെന്നും ആരേയും വേദനിപ്പിക്കാത്ത ഒരു വ്യക്തിയായിരുന്നെന്നും നടൻ പറഞ്ഞു.
എതിരാളികളെ പോലും വേദനിപ്പിച്ചുകൊണ്ട് സംസാരിക്കാത്ത ആളായിരുന്നു. അത്രയും നല്ലൊരു വ്യക്തിത്വം വിട്ടുപോകുന്നതിൽ ഒരുപാടുവിഷമമുണ്ട്. വ്യക്തിപരമായി പറയുകയാണെങ്കിൽ സഹോദരന് തുല്യം പോലെ ചേർത്തുപിടിച്ചിട്ടുള്ള ആളാണ്.
അനുകരണത്തെ ഇഷ്ടപ്പെടുകയും അതിനെ പോസിറ്റീവായി കാണുന്ന ആളായിരുന്നു ഉമ്മൻ ചണ്ടി സാർ. ടെലിവിഷൻ ചാനലിൽ കോട്ടയം നസീർ എന്ന ഷോ ചെയ്യുന്ന സമയത്താണ് ആന്റണി സാർ രാജിവെച്ച് ഉമ്മൻ ചാണ്ടി സാർ മുഖ്യമന്ത്രിയാകുന്നത്. അപ്പോഴാണ് അദ്ദേഹത്തെ ഞാൻ അനുകരിക്കുന്നത്. അതുകഴിഞ്ഞും അദ്ദേഹത്തെ അനുകരിച്ചിട്ടുണ്ട്.
ഒരിക്കൽ ഒരു പരിപാടിയിൽ അദ്ദേഹത്തെ അനുകരിച്ചുകൊണ്ടിരിക്കുമ്പോൾ ഉമ്മൻ ചാണ്ടി സാർ അവിടേക്ക് വന്നു. അതുകണ്ടിട്ട് എന്നെ ചേർത്തുപിടിച്ചിട്ട്, ഞാൻ എത്താൻ വൈകിയതുകൊണ്ട് എന്റെ ഗ്യാപ്പ് ഫിൽ ചെയ്തുവല്ലേ എന്നു ചോദിച്ചു. ഇനിയൊരിക്കലും ഞാൻ അദ്ദേഹത്തെ അനുകരിക്കില്ല. അത് തെറ്റാണെന്നാണ് എന്റെ വിശ്വാസം- താരം വ്യക്തമാക്കി.
മറുനാടന് ഡെസ്ക്