- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശീലനത്തിനിടെ നെയ്മറുടെ ഫ്രീകിക്ക് അനായാസം വലയിൽ; ബ്രസീൽ സൂപ്പർ താരത്തിന്റെ പരിശീലനം കണ്ടു ഞെട്ടി കിലിയൻ എംബപെ; വീഡിയോ ദൃശ്യങ്ങൾ വൈറൽ
പാരിസ്: ഫ്രഞ്ച് ലീഗ് വൺ മത്സരത്തിനായുള്ള പി എസ് ജിയുടെ മുന്നൊരുക്കങ്ങൾക്കിടെ ബ്രസീൽ താരം നെയ്മറുടെ ഫ്രീകിക്ക് പരിശീലനം കണ്ടു ഞെട്ടി ഫ്രാൻസ് താരം കിലിയൻ എംബപെ.
ബ്രസീൽ താരത്തിന്റെ ഫ്രീകിക്ക് ശ്രമം ബാറിനു തൊട്ടുതാഴെക്കൂടി അനായാസം വലയിലെത്തിയതാണ് ഫ്രഞ്ച് താരത്തെ അമ്പരപ്പിച്ചത്. എംബപെ നെയ്മറെ കൗതുകത്തോടെ നോക്കി നിൽക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഞായറാഴ്ച പിഎസ്ജി - റീംസ് മത്സരത്തിനു മുൻപായിരുന്നു നെയ്മറുടെ ഫ്രീകിക്ക് പരിശീലനം. പെനൽറ്റി ബോക്‌സിനു പുറത്തുനിന്നുള്ള ബ്രസീൽ താരത്തിന്റെ ഫ്രീകിക്ക് ഗോൾവലയുടെ മുകളിൽ ഇടതു ഭാഗത്താണു പതിച്ചത്. പന്ത് തടയാൻ ഗോൾ കീപ്പറുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായില്ല.
???? Impressionné, Kylian Mbappé ?
- Prime Video Sport France (@PVSportFR) January 29, 2023
La réaction incroyable du Français sur le coup franc de Neymar à l'échauffement ! #PrimeVideoLigue1 I #Ligue1UberEats pic.twitter.com/KFojGnd0Zn
സൂപ്പർ താരങ്ങളായ മെസിയും കിലിയൻ എംബാപ്പെയും നെയ്മറും എല്ലാം അണിനിരന്നിട്ടും ലീഗിലെ പതിനൊന്നാം സ്ഥാനക്കാരായ റീംസിനെതിരെ പി എസ് ജിയ സമനില വഴങ്ങിയിരുന്നു. ഗോൾഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ നെയ്മറുടെ ഗോളിൽ മുന്നിലെത്തിയ പി എസ് ജിയെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഫ്‌ളോറൈൻ ബോലോഗണിന്റെ ഗോളിലാണ് റീംസ് സമനിലയിൽ തളച്ചത്. ഈ സീസണിൽ ആഴ്‌സണലിൽ നിന്ന് വായ്പാ അടിസ്ഥാനത്തിൽ റീംസിലെത്തിയ താരമാണ് ഫ്‌ളോറൈൻ ബോലോഗൺ.
രണ്ടാം പകുതിയിൽ നെയ്മറുടെ ഗോളിന് പിന്നാലെ മാർക്കൊ വെറാറ്റി ചുവപ്പു കാർഡ് കണ്ട് പുറത്തുപോയതോടെ പത്തു പേരുമായാണ് പി എസ് ജി മത്സരം പൂർത്തിയാക്കിയത്. സീസണിൽ ഇത് രണ്ടാം തവണയാണ് പി എസ് ജി റീംസിനോട് സമനില വഴങ്ങുന്നത്. മത്സത്തിൽ ഭൂരിഭാഗം സമയവും മുന്നിട്ടു നിന്നിട്ടും പരിചയസമ്പന്നരായ ഇത്രേയേറെ താരങ്ങളുണ്ടായിട്ടും 95-ാം മിനിറ്റിൽ സമനില ഗോൾ വഴങ്ങേണ്ടിവന്നത് നിരാശയാണെന്ന് കോച്ച് ക്രിസ്റ്റഫർ ഗാട്ലിയർ പറഞ്ഞു. പോയന്റ് നഷ്ടമായതിനൊപ്പം ടീമിന്റെ ആത്മവിശ്വാസത്തെയും ബാധിക്കുന്ന പ്രകടനമാണിതെന്ന് ഗാട്ലിയർ പറഞ്ഞു.
സമനില വഴങ്ങിയെങ്കിലും രണ്ടാം സ്ഥാനത്തുള്ള ലെൻസിനെക്കാൾ മൂന്ന് പോയന്റ് മുന്നിൽ ഒന്നാം സ്ഥാനം നിലനിർത്താൻ പി എസ് ജിക്കായി. രണ്ടാംഴ്ചക്കുശേഷം ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനെ നേരിടേണ്ട പി എസ് ജിയുടെ ആത്മവിശ്വാസം ചോർത്തുന്ന പ്രകടനങ്ങളാണ് സമീപകാലത്ത് ക്ലബ്ബ് പുറത്തെടുക്കുന്നത്.
ലോകകപ്പിനുശേഷം ആദ്യമായി സ്റ്റാർട്ടിങ് ഇലവനിൽ തന്നെ മെസി, എംബാപ്പെ, നെയ്മർ എന്നിവരെ അണിനിരത്തി 4-2-4 ഫോർമേഷനിലാണ് ക്രിസ്റ്റഫർ ഗാട്ലിയർ ടീമിനെ ഇറക്കിയത്. എന്നാൽ പ്രമുഖ താരങ്ങളൊന്നും ഇല്ലാതിരുന്നിട്ടും തുടക്കം മുതൽ ആധിപത്യം പുലർത്താൻ റീംസിനായി. കഴിഞ്ഞ നാലു മത്സരങ്ങളിൽ മൂന്നിലും സമനിലയോ തോൽവിയോ വഴങ്ങേണ്ടി വന്നുവെന്നത് പി എസ് ജിയ ആരാധകരെ നിരാശരാക്കി.
ന്യൂസ് ഡെസ്‌ക്