ചെന്നൈ: തമിഴ് സിനിമയിൽ നിലവിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന സംവിധായകൻ ആയതിനാൽത്തന്നെ ലോകേഷിന്റെ അടുത്ത ചിത്രവും സിനിമാപ്രേമികളുടെ സജീവ ചർച്ചയിൽ ഉണ്ട്. വിജയ് നായകനാവുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ ആയിരുന്നു. ഇന്നിതാ ചിത്രത്തിലെ കാസ്റ്റിംഗിന്റെ ഒരു പ്രധാന ഭാഗം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ.

വിജയ്‌ക്കൊപ്പം എത്തുന്ന ഒൻപത് താരങ്ങളെയാണ് നിർമ്മാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് അക്കൂട്ടത്തിലെ ഏറ്റവും വലിയ സർപ്രൈസ്. പ്രിയ ആനന്ദ്, സാൻഡി, സംവിധായകൻ മിഷ്‌കിൻ, മൻസൂർ അലി ഖാൻ, ഗൗതം വസുദേവ് മേനോൻ, അർജുൻ എന്നിവർക്കൊപ്പം മലയാളത്തിൽ നിന്ന് മാത്യു തോമസും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

 

മാസ്റ്റർ എന്ന വിജയ ചിത്രത്തിനു ശേഷം ലോകേഷ് കനകരാജും വിജയ്‌യും ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം?ഗ് ജനുവരി 2 ന് ആരംഭിച്ചിരുന്നു. അനിരുദ്ധ് രവിചന്ദ്രൻ സം?ഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പരമഹംസയാണ്. സംഘട്ടന സംവിധാനം അൻപറിവ്, എഡിറ്റിം?ഗ് ഫിലോമിൻ രാജ്, കലാസംവിധാനം എൻ സതീഷ് കുമാർ, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേർന്നാണ് സംഭാഷണ രചന നിർവ്വഹിക്കുന്നത്. രാംകുമാർ ബാലസുബ്രഹ്‌മണ്യമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.