ചെന്നൈ:തമിഴ്‌നാട്ടിലെ ഫിലിം ഗോസിപ്പ് കോളങ്ങളിലും സൈബർ ഇടങ്ങളിലുമടക്കം അടുത്തിടെ വലിയ രീതിയിൽ ചർച്ചയായ ഒരു വിവാഹമായിരുന്നു നടി മഹാലക്ഷ്മിയും നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖറും തമ്മിൽ നടന്നത്.വിവാഹത്തിന് പിന്നാലെ കടുത്ത രീതിയിലുള്ള ബോഡി ഷെയിമിങ്ങടക്കം വലിയ സൈബർ ആക്രമണമാണ് ഇരുവർക്കും നേരെ നടന്നത്.വിവാഹ മോചിതയും ഒരു കുട്ടിയുടെ അമ്മയുമായ മഹാലക്ഷ്മി രവീന്ദറിന്റെ പണം കണ്ടിട്ടാണ് വിവാഹം കഴിച്ചതെന്ന് വരെ ആരോപണം ഉയർന്നിരുന്നു.

എന്നാൽ ഇത്തരം ആക്രമണങ്ങൾ ഒന്നും ഇരുവരെയും ബാധിച്ചില്ല. സൈബർ ആക്രമണങ്ങളെ ചിരിച്ച് തള്ളുകയാണ് ഇരുവരും ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായ രണ്ട് പേരും തങ്ങളുടെ സന്തോഷകരമായ വിവാഹ ജീവിതത്തിലെ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

എന്നാൽ ഇപ്പോഴിത രവീന്ദ്രർ പങ്കുവച്ച പോസ്റ്റിന് താഴെ വീണ്ടും മോശം കമന്റുകളാണ് നിറയുന്നത്.എന്റെ ജീവിതത്തിലെ എട്ടാമത്തെ അത്ഭുതം എന്ന് കുറിച്ച് മഹാലക്ഷ്മിയുടെ ചിത്രം രവീന്ദർ പങ്കുവച്ചിരുന്നു.ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയതോടെ ഇവർക്ക് നേരെ സൈബർ ആക്രമണം എത്തുകയായിരുന്നു. പണമാണ് എല്ലാത്തിലും വലുത് എന്നാണ് വിമർശിക്കുന്നവർ കമന്റ് ചെയ്യുന്നത്.

രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി ഇദ്ദേഹത്തെ വിവാഹം ചെയ്തത് എന്നാണ് ഇത്തരക്കാർ വീണ്ടും വീണ്ടും ആവർത്തിക്കുന്നത്. അതേസമയം ഈ പോസ്റ്റിന് താഴെ മഹാലക്ഷ്മിയും കമന്റുമായി രംഗത്തെത്തി.