- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം': മോഹൻലാൽ ഫാൻസിനെ ആവേശം കൊള്ളിച്ചുകൊണ്ട് മലൈക്കോട്ടൈ വാലിബന്റെ ടീസർ; ഈ ലാലേട്ടനെയാണ് ഞങ്ങൾ കൊതിച്ചത് പുതിയ ചരിത്രം പിറക്കട്ടെ..ലാലേട്ടൻ ഉയിർ എന്ന് ഫാൻസ്
കൊച്ചി: 'സിംപിൾ ടീസർ പക്ഷേ ക്വാളിറ്റി ഐറ്റം' , വിമർശകർ എല്ലാവരും ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്...താങ്ങാൻ പറ്റില്ല ലാലേട്ടൻ ഇവിടെ തന്നെയുണ്ടടാ, പൊളി ഐറ്റം ലാലേട്ടാ കാത്തിരിക്കുന്നു പുതിയ അവതാരത്തിനായി, ഈ ലാലേട്ടനെയാണ് ഞങ്ങൾ കൊതിച്ചത് പുതിയ ചരിത്രം പിറക്കട്ടെ..ലാലേട്ടൻ ഉയിർ': ആരാധകർ പെരുമഴ പോലെ പെയ്യുകയാണ് കമന്റുകളുടെ പ്രവാഹമായി. അതെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മോഹൻലാൽ ആരാധകർക്ക് ആഘോഷിക്കാൻ വക നൽകി കൊണ്ട് മലൈക്കോട്ടൈ വാലിബന്റെ ടീസർ പുറത്തിറങ്ങി.
'കൺകണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം' എന്നിങ്ങനെ നായകന്റെ ആവേശം കൊള്ളിക്കുന്ന ഡയലോഗിലൂടെയാണ് ടീസർ പുരോഗമിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സാക്ഷാത്കരിക്കുന്ന പീരിയഡ് ഡ്രാമയായ 'മലൈക്കോട്ടൈ വാലിബൻ' ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
'മലൈക്കോട്ടൈ വാലിബന്റെ ക്യാപ്റ്റൻ ലിജോ ഒരു ഗംഭീരമായ കാഴ്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്, അതിന്റെ ഒരു കാഴ്ച ഈ ടീസറിൽ പ്രേക്ഷകർക്ക് കാണാൻ കഴിയും.'- മോഹൻലാൽ ടീസറിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ. 'മലൈക്കോട്ടൈ വാലിബൻ' എന്ന അടിസ്ഥാന ആശയം കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്നിൽ മുളച്ചുതുടങ്ങി, പിന്നീട് പരിണമിച്ചു. സമഗ്രമായ ഇതിവൃത്തം. റഫീഖിനെപ്പോലെയുള്ള ഒരു എഴുത്തുകാരൻ ആ ലോകം വികസിപ്പിച്ചെടുത്തു, പിന്നെ ലാലേട്ടൻ ആ കഥാപാത്രത്തിന് അനുയോജ്യനാണെന്ന് ഞങ്ങൾക്ക് തോന്നി-' ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.ു.
ഛായാഗ്രഹണം- മധു നീലകണ്ഠൻ സംഗീതം- പ്രശാന്ത് പിള്ള. സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' 2024 ജനുവരി 25-ന് തിയേറ്ററുകളിലെത്തും.പി.ആർ.ഓ.: പ്രതീഷ് ശേഖർ.
മറുനാടന് മലയാളി ബ്യൂറോ