- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുടുംബം പോലെ സുഹൃത്തുക്കൾ'; നടി ഭാവനയ്ക്കും, സംയുക്ത മേനോനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു വാര്യർ; സ്ത്രീശക്തിയുടെ സുന്ദര മുഖങ്ങളെന്ന് ആരാധകർ
കൊച്ചി: മലയാള സിനിമയിലെ സൗഹൃദങ്ങൾക്ക് അപ്പുറം അടുത്ത സുഹൃത്തക്കളാണ് ഭാവനയും സംയുക്ത വർമയും മഞ്ജു വാര്യരും. വിവിധ കാലഘട്ടങ്ങളിലായാണ് മൂന്നു പേരും ചലച്ചിത്ര രംഗത്തെത്തിയത്. ഇവരിൽ രണ്ടുപേർ ഒരുമിച്ച് അഭിനയിച്ച ചലച്ചിത്രങ്ങളുമില്ല. പക്ഷേ ഓഫ് സ്‌ക്രീനിൽ മൂന്നുപേരും അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. സുഹൃത്തുക്കളല്ല സഹോദരിമാരാണ് തങ്ങളെന്നാണ് ഭാവന മഞ്ജു വാര്യറും സംയുക്ത വർമയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഒരിക്കൽ വിശേഷിപ്പിച്ചത്.
ഇപ്പോൾ നടി മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. നടി ഭാവനയ്ക്കും, സംയുക്ത മേനോനും ഒപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ പങ്കുവച്ചത്. കുടുംബം പോലെയുള്ള സുഹൃത്തുക്കൾ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രം വൈറലായിട്ടുണ്ട്. ഇരുപതിനായിരത്തിലേറെപ്പേരാണ് ചിത്രത്തിൽ റീയാക്ഷൻ നൽകിയിരിക്കുന്നത്. നല്ല കൂട്ടുകാരികൾ സൗഹൃദം എന്നും നിലനിൽക്കട്ടെ, സ്ത്രീശക്തിയുടെ സുന്ദര മുഖങ്ങൾ തുടങ്ങിയ നൂറുകണക്കിന് കമന്റുകളാണ് ചിത്രത്തിന് അടിയിൽ വരുന്നത്.
കഴിഞ്ഞ ദിവസം തീയറ്ററിൽ എത്തിയ വെള്ളരി പട്ടണമാണ് മഞ്ജു വാര്യരുടെ പുതിയ ചിത്രം. കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കൽ സറ്റയർ ആണ് സിനിമ. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാർ ആണ്. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന.
ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മഞ്ജു വാര്യർ കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോൾ സഹോദരനായ കെ പി സുരേഷ് ആയി സൗബിൻ ഷാഹിറും എത്തുന്നു. ഒരു രാഷ്ട്രീയ പ്രവർത്തകനാണ് സൗബിൻ ഷാഹിറിന്റെ കഥാപാത്രം. ആക്ഷൻ ഹീറോ ബിജു, അലമാര, മോഹൻലാൽ, കുങ്ഫു മാസ്റ്റർ തുടങ്ങിയ സിനിമകൾക്ക് ശേഷം ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്.
സലിംകുമാർ, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, മാല പാർവതി, വീണ നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. അലക്‌സ് ജെ പുളിക്കൽ ആണ് ഛായാഗ്രഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ ആർ മണി. എഡിറ്റിങ് അപ്പു എൻ ഭട്ടതിരി.
മറുനാടന്‍ മലയാളി ബ്യൂറോ