കൊച്ചി: സ്വന്തം മികവ് കൊണ്ട് സിനിമാരംഗത്ത് തങ്ങളുടേതായ ഇടവും താരപദവിയും സൃഷ്ടിച്ച അഭിനേതാക്കളാണ് നയൻതാരയും, മഞ്ജു വാര്യരും. ഇരുവരും ഒറ്റ ഫ്രെയിമിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം. വനിതാ ദിനത്തോട് അനുബന്ധിച്ച് മഞ്ജുവാര്യരാണ് ചിത്രം ഫേസ്‌ബുക്കിൽ പങ്കുവച്ചത്.

'എല്ലാവരുടെയും ഉള്ളിൽ ഒരു വണ്ടർ വുമൺ ഉണ്ടാകും. എന്റെ തൊട്ടടുത്തും ഒരു വണ്ടർ വുമൺ ഇരിപ്പുണ്ട്. ഒരുപാട് സ്‌നേഹം എന്റെ സൂപ്പർസ്റ്റാറിന്'- എന്ന കുറിപ്പോടെയാണ് മഞ്ജു നയൻതാരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേർ ചിത്രത്തിന് കമന്റുകൾ കുറിക്കുന്നുണ്ട്. എന്നാണ് ഇരുവരും ഒന്നിച്ചു സിനിമ ചെയ്യുന്നതെന്നും ആരാധകർ ചോദിക്കുന്നു നയൻതാരയുടെ ബോളിവുഡ് പ്രവേശനത്തിനും ജന്മദിനത്തിനും താരത്തിന് ആശംസകൾ അറിയിച്ച് മഞ്ജു വാര്യർ രംഗത്തെത്തിയിരുന്നു. ടെസ്റ്റ് ആണ് നയൻതാരയുടെ റിലീസിന് ഒരുങ്ങുന്ന സിനിമ. ഫൂട്ടേജ് ആണ് മഞ്ജുവിന്റെ വരാനിരിക്കുന്ന മലയാള ചിത്രം.