തിരുവനന്തപുരം: മലയാളത്തിൽ യാത്രകളെ സ്‌നേഹിക്കുന്ന താരങ്ങളും അവരുടെ മക്കളും നിരവധിയാണ്.സോഷ്യൽ മീഡിയയിൽ സജീവമായവരൊക്കെ തങ്ങളുടെ ഇത്തരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽക്കൂടി പങ്കുവെക്കാറുമുണ്ട്.അക്കൂട്ടത്തിലേക്കാണ് ഇപ്പോൾ ദിലീപിന്റെ മകൾ മീനാക്ഷിയും എത്തുന്നത്.ആദ്യഘട്ടത്തിൽ മീനാക്ഷിക്ക് സമൂഹമാധ്യമത്തിൽ അക്കൗണ്ടുകൾ ഉണ്ടായിരുന്നില്ല.അച്ഛന്റെയൊ അമ്മയുടെയോ ഒക്കെ അക്കൗണ്ടുകൾ വഴിയാണ് താരപുത്രിയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞിരുന്നത്.

എന്നാൽ അക്കൗണ്ട് തുടങ്ങിയത് മുതൽ സമൂഹമാധ്യമങ്ങളിൽ സജീവമാണ് മീനാക്ഷി. ഇങ്ങനെയാണ് മീനാക്ഷിയുടെ യാത്രാപ്രിയം പ്രേക്ഷകർ അറിയുന്നതും.ഇപ്പോഴിത ഫ്രാൻസിൽ നിന്നുള്ള യാത്ര ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരപുത്രി.തെക്കുകിഴക്കൻ ഫ്രാൻസിലെ ചമോനിക്സിൽ നിന്നാണ് മീനാക്ഷി ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ പർവതമായ മോണ്ട്-ബ്ലാങ്കിന്റെ ചുവട്ടിലാണ് ചമോനിക്സ് സ്ഥിതി ചെയ്യുന്നത്.

 

 
 
 
View this post on Instagram

A post shared by Meenakshi G (@i.meenakshidileep)

മഞ്ഞ് നിറഞ്ഞ മലകൾക്കു മുന്നിൽ നിന്നുള്ള മീനാക്ഷിയുടെ ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ദീപിക പദുക്കോണിനെ പോലുണ്ടെന്നാണ് പോസ്റ്റിനു താഴെ കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്. ഒപ്പം തന്നെ ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോയതാണോ അതോ അവധിയാഘോമാണോ എന്നൊക്കെ കമന്റുകൾ ചിത്രങ്ങൾക്ക് താഴെ നിറയുന്നുണ്ട്.

മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നടി നമിത പ്രമോദ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ നമിത തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്കുവയ്ക്കാറുണ്ട്. ഈശോ എന്ന ചിത്രത്തിന്റെ പ്രചരണ സമയത്ത് നമിതയോടു മീനാക്ഷി സിനിമയിലേയ്ക്കെത്തുമോ എന്നു അവതാരക ചോദിച്ചിരുന്നു. മീനാക്ഷിക്കു ഇത്തരത്തിലുള്ള വാർത്തകൾ കാണുമ്പോൾ പുച്ഛമാണ് എന്നാണ് നമിത മറുപടി നൽകിയത്.

 
 
 
View this post on Instagram

A post shared by Meenakshi G (@i.meenakshidileep)

 

'സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ ഞാൻ അവൾക്കു അയച്ചു കൊടുക്കാറുണ്ട്. പലതും അവൾ ശ്രദ്ധിക്കാറു പോലുമില്ല. അധികം ആരോടും സംസാരിക്കാത്ത വളരെ നിഷ്‌കളങ്കയായ കുട്ടിയാണ് മീനാക്ഷി' എന്നായിരുന്നു നമിതയുടെ വാക്കുകൾ.