- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹൂർത്തം തെറ്റാതെ വിവാഹ വേദിയിൽ എത്താൻ മെട്രോ തന്നെ ശരണം! ബംഗളുരുവിലെ വധുവിന്റെ വീഡിയോ വൈറൽ
ബംഗളുരു: വിവാഹ ദിവസം മെട്രോയിൽ വിവാഹവേദിയിലേക്ക് എത്തുന്ന വധുവിന്റെ വീഡിയോ സൈബറിടത്തിൽ വൈറൽ. ബംഗളുരുവിൽ നിന്നുള്ള വധു കനത്ത ട്രാഫിക് ഒഴിവാക്കാൻ മെട്രോയിലാണ് വിവാഹസ്ഥലത്തേക്ക് എത്തിയത്. ഫോറെവർ ബെംഗളൂരു എന്ന പേജാണ് ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്.
വിഡിയോയിൽ മനോഹരമായ സാരി ധരിച്ച്, ആഭരണങ്ങൾ അണിഞ്ഞ ഒരു വധു ബെംഗളൂരുവിൽ മെട്രോയിൽ കയറുന്നത് കാണാം. അവൾക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് അവർ അങ്ങനെ യാത്ര ചെയ്തത്. യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്, വധു തന്റെ കാറിൽ വിവാഹസ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ ട്രാഫിക്കിൽ കുടുങ്ങിയിരുന്നു. അതിനാൽ, കാർ യാത്ര ഉപേക്ഷിച്ച് മുഹൂർത്ത സമയത്തിന് മുമ്പ് വേദിയിലെത്താൻ മെട്രോ തെരഞ്ഞെടുക്കുകയായിരുന്നു.
ഇതോടെ വധുവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത്തരം നിരവധി വിഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. വിവാഹവേദിയിലേക്ക് മകളുടെ കൈപിടിച്ച് എത്തുന്ന അച്ഛന്റെ വേറിട്ട എൻട്രിയും ഇതിന് മുമ്പ് ശ്രദ്ധനേടിയിരുന്നു.
Whatte STAR!! Stuck in Heavy Traffic, Smart Bengaluru Bride ditches her Car, & takes Metro to reach Wedding Hall just before her marriage muhoortha time!! @peakbengaluru moment ???????????? pic.twitter.com/LsZ3ROV86H
- Forever Bengaluru ????❤️ (@ForeverBLRU) January 16, 2023
മറുനാടന് ഡെസ്ക്