- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരിക്കുമ്പോൾ ഒരു വശം അനക്കാനാകില്ല, കണ്ണുകൾ താനെ അടഞ്ഞു പോകുന്നു; ബെൽസ് പാൾസി രോഗം ബാധിച്ച് ആശുപത്രിയിലാണ്; ചികിത്സാ വിവരങ്ങൾ പങ്കുവെച്ച് ആശുപത്രിയിൽ നിന്നും വീഡിയോയുമായി അവതാരകൻ മിഥുൻ രമേഷ്
തിരുവനന്തപുരം: മിനി സ്ക്രീനിൽ മലയാളികളുടെ ഇഷ്ട അവതാരകനാണ് മിഥുൻ രമേഷ്. സിനിമയിലൂടെയും ശ്രദ്ധേയനാണ് അദ്ദേഹം. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ അവതാരകനായതോടെ മിഥുൻ മലയാളികളുടെ കുടുംബാഗത്തെ പോലെയാണ്. സൈബറിടത്തിലും സജീവമായ വ്യക്തിയാണ് മിഥുൻ. ഭാര്യ ലക്ഷ്മിയുടേയും മിഥുന്റേയും രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്.
ചെറിയ ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലാണ് മിഥുൻ. ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചു കൊണ്ട് വീഡിയോയും അദ്ദേഹം ചെയ്തിട്ടുണ്ട്. താൻ ആശുപത്രിയിലാണെന്നാണ് വീഡിയോയിൽ താരം അറിയിച്ചിരിക്കുന്നത്. ബെൽസ് പാൾസി രോഗം ബാധിച്ചതിനെ തുടർന്നാണ് മിഥുൻ ചികിത്സ തേടിയത്. വീഡിയോയിൽ മിഥുൻ പറയുന്നത് ഇങ്ങനെയാണ്:
വിജയകരമായി അങ്ങനെ ആശുപത്രിയിൽ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകൾ ആയിരുന്നു. നിങ്ങൾക്ക് ഇപ്പോൾ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെൽസ് പാൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥയിൽ ആണ് എന്നാണ് മിഥുൻ പറയുന്നത്. ഒരു കണ്ണ് അടയും മറ്റേ കണ്ണ് വളരെ ഫോഴ്സ് ചെയ്താൽ മാത്രമാണ് അടയുയുകയാണ്.
രണ്ടുകണ്ണും ഒരുമിച്ച് അടക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൻ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ടെന്നും താരം അറിയിക്കുന്നുത. അതേസമയം ഈ അവസ്ഥ മാറും എന്നാണ് പറഞ്ഞതെന്നും മിഥുൻ വ്യക്തമാക്കുന്നുണ്ട്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയെന്നാണ് മിഥുൻ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. നേരത്തെ മിഥുന്റെ ഭാര്യ ലക്ഷ്മി പങ്കിട്ട ഒരു പോസ്റ്റിൽ പ്രാർത്ഥനകൾ ആവശ്യമാണ് എന്നും പറഞ്ഞിരുന്നു. വേഗം അപ്ഡേറ്റ് ചെയ്യാം എന്നും പറഞ്ഞിരുന്നു. അപ്പോൾ മുതൽ എന്താണ് എന്ന് അറിയാനുള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകർ. പിന്നാലെയാണ് മിഥുൻ വീഡിയോയുമായി എത്തിയിരിക്കുന്നത്.
എന്താണ് ബെൽസ് പാൾസി?
ബെൽസ് പാൾസി അഥവാ ഫെഷ്യൽ പാൾസി മുഖം ഒരു വശത്തേക്ക് കോടുന്ന അസുഖമാണ്. ഈ അസുഖം വളരെ സാധാരണയായി കാണുന്ന അവസ്ഥയാണ്. ലക്ഷത്തിൽ 50 മുതൽ 60 വരെ ആളുകൾക്ക് ഈ രോഗം വരാം. കൂടാതെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഈ അസുഖമുണ്ടാകുന്നു. പ്രായം കൂടുംതോറും എഴുപത് വയസ്സിനുമുകളിലുള്ളവർക്ക് ഈ അസുഖം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും ഈ അസുഖം വരാനുള്ള കാരണം കാണാറില്ല. പക്ഷേ 70 ശതമാനം പേരിലും വിവിധ പഠനങ്ങളിലും കണ്ടെത്തിയിരിക്കുന്നത് ഹെർപ്സ് സിമ്പ്ളക്സ് വൺ എന്ന വൈറസ് നമ്മുടെ മുഖത്തുള്ള ഓരോ പേശിക്കും സപ്ലൈ ചെയ്യുന്ന ഒരു ഞരമ്പുണ്ട്. സെവൻത് നെർവ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഈ ഞരമ്പ് ഫെഷ്യൽ കനാലിലൂടെയാണ് വരുന്നത്. ഈ ഭാഗത്ത് ഒരു നീർക്കെട്ട് വന്ന് ഞരമ്പിന്റെ പ്രവർത്തനം കുറയ്ക്കുന്ന അസുഖമാണ് ബെൽസ് പാൾസി.
ഈ അസുഖം വരുന്നത് നാൽപത്തിയെട്ട് മണിക്കൂർ അല്ലെങ്കിൽ അഞ്ച് ദിവസം വരെ നീണ്ട് നീൽക്കുന്ന പ്രക്രിയയിലൂടെയാണ്. ചില ആളുകൾക്ക് രാവിലെ മുഖം കോടിയ അവസ്ഥയുണ്ടാകുന്നു. വൈകുന്നേരമാകുമ്പോഴേക്കും അസുഖം കൂടും. ഓരോ ദിവസവും രോഗം കൂടിക്കൂടി വരുന്നതാണ് ബെൽസ് പാൾസിയിൽ സംഭവിക്കുന്നത്. ഇതിന്റെ കൂടെ കൈകൾക്കോ കാലുകൾക്കോ ബലക്കുറവ്, രണ്ടായി കാണുക, ഛർദി, തലവേദന മറ്റു അസുഖങ്ങളൊന്നും തന്നെ കാണുകയില്ല. മുഖത്തിന് കോട്ടം മാത്രമേ ഉണ്ടാകുകയുള്ളൂ.
വെള്ളം കുടിക്കുമ്പോൾ ഒരു വശത്തുകൂടി ഒലിച്ചിറങ്ങും, കണ്ണടയ്ക്കാൻ പ്രയാസം, വായിൽ വെള്ളം നിറയ്ക്കാൻ ബുദ്ധിമുട്ട്, ഈ അവസ്ഥ വന്നുകഴിഞ്ഞാൽ ദിർഘദൂര യാത്ര ചെയ്യുമ്പോൾ, തണുപ്പടിക്കുമ്പോൾ, കാറ്റ് ഏൽക്കുമ്പോഴൊക്കെ അസ്വസ്ഥതയാണുണ്ടാവുക. ചില ആളുകൾക്ക് ബെൽസ് പാൾസി വന്നു കഴിഞ്ഞാൽ ചെവിയുടെ പിറകിൽ വേദനയുണ്ടാകുക, കണ്ണിൽ നിന്ന് വെള്ളം ഒലിക്കുക, രുചിയിൽ വ്യത്യാസം, ചെവിയിൽ മൂളൽ അനുഭവപ്പെടുക എന്നിവയെല്ലാം അനുഭവപ്പെടുന്നു.
മറുനാടന് ഡെസ്ക്