- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സഖാവേ വയറ് സ്വൽപ്പം കുറയ്ക്കണം കേട്ടോ' എന്ന് കമന്റ്; 'ബോഡി ഷെയ്മിങ്' ഏറ്റവും ഹീനമായ ഒന്നായാണ് കാണുന്നതെന്ന് മന്ത്രി ശിവൻകുട്ടി; 'വോട്ടെറെന്ന നിലയിൽ അതെന്റെ കടമ'യെന്ന് മറുപടി
തിരുവനന്തപുരം: തന്റെ ഫേസ്‌ബുക്ക് പ്രൊഫൈൽ ചിത്രത്തിന് വന്ന കമന്റിന് മറുപടി നൽകി മന്ത്രി വി. ശിവൻകുട്ടി. മന്ത്രി പങ്കിട്ട ചിത്രത്തിന് താഴെ 'സഖാവെ, വയറ് അൽപം കുറയ്ക്കണം കേട്ടോ' എന്ന് സനോജ് തെക്കേക്കര എന്നയാളാണ് ആക്ഷേപിക്കുന്ന തരത്തിൽ കമന്റ് ഇട്ടത്.
കാറിൽ ഇരിക്കുന്ന മന്ത്രിയുടെ ചിത്രത്തിന് താഴെയാണ് സഖാവേ വയറ് സ്വൽപ്പം കുറയ്ക്കണമെന്ന കമന്റ് നൽകിയത്. ഇതിന് മന്ത്രി നൽകിയ മറുപടി ബോഡി ഷെയ്മിങ് വളരെ ഹീനമാണെന്നായിരുന്നു.
മന്ത്രിയുടെ മറുപടി ഇപ്രകാരം' 'ബോഡി ഷെയ്മിങ്' ഏറ്റവും ഹീനമായ ഒന്നായാണ് ഇക്കാലത്ത് കാണുന്നത്. എല്ലാവരുടേതും ആണ് ഈ ലോകം. ശരീരത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിലോ ആരെയും കളിയാക്കരുത്..'
എന്നാൽ താൻ ഉദ്ദേശിച്ചത് ബോഡി ഷെയ്മിങ് അല്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമിക്കണം എന്ന കമന്റുമായി യുവാവ് വീണ്ടും രംഗത്ത് വന്നു. 'വയറു കുറക്കണം എന്നത് ബേഡി ഷെയിമിംഗായി തോന്നിയെങ്കിൽ ക്ഷമിക്കുക. ഡയബറ്റിക്കായവർ ആരോഗ്യം തീർച്ചയായും ശ്രദ്ധിക്കണം. വ്യായാമം മുടക്കരുത്. ശരീരഭാരം നിയന്ത്രിച്ചേ മതിയാകൂ. താങ്കൾ ആരോഗ്യ കാര്യത്തിൽ ഈയിടെയായി പഴയ ശ്രദ്ധ കാണിക്കാത്തതിനാലാണ് ഇങ്ങിനെ കമന്റ് ചെയ്യേണ്ടി വന്നത്. താങ്കളുടെ മണ്ഡലത്തിലെ ഒരാളെന്ന നിലയിൽ അതെന്റെ കടമ കൂടിയാണ്'. എന്നായിരുന്നു മന്ത്രിക്ക് യുവാവ് നൽകിയ മറുപടി.
മറുനാടന്‍ മലയാളി ബ്യൂറോ