- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
സുരേഷ് ഗോപിയുമായുള്ള സ്നേഹ ബന്ധത്തെ കുറിച്ച് മോഹൻ ജോസ്
തിരുവനന്തപുരം: നിയുക്ത എംപി സുരേഷ് ഗോപിയുമായി തനിക്കുള്ള സൗഹൃദ ബന്ധത്തെ കുറിച്ചുള്ള നടൻ മോഹൻ ജോസിന്റെ കുറിപ്പ് സൂചിപ്പിക്കുന്നത് കരുതലിന്റെ ബാലപാഠങ്ങൾ പണ്ടേ വശമായിരുന്നു സുരേഷ് ഗോപിക്കെന്നാണ്. തനിക്ക് കുഞ്ഞുണ്ടായപ്പോൾ സിനിമാരംഗത്ത് നിന്ന് ആദ്യമായി ഉടുപ്പുകളുമായി കാണാൻ വന്നത് സുരേഷ് ഗോപിയും ഭാര്യ രാധികയുമാണെന്ന് കുറിപ്പിൽ മോഹൻ ജോസ് പറയുന്നു.
മോഹൻ ജോസിന്റെ കുറിപ്പ്:
'വർഷങ്ങൾക്കു മുൻപ് യാത്ര പറഞ്ഞ് ഹോട്ടലിൽ നിന്ന് മടങ്ങാൻ നേരം സുരേഷ്ഗോപി എന്തോ ഓർത്തതുപോലെ എന്നോട് 'ഒരു മിനിറ്റ്' എന്നു പറഞ്ഞിട്ട് റിസപ്ഷനിൽ വിളിച്ച് ഒരു ബിഗ്ഷോപ്പർ റൂമിലേക്ക് കൊടുത്തു വിടാൻ ആവശ്യപ്പെട്ടു. റൂംബോയി അതുമായി വന്നപ്പോൾ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരൽക്കൂട നിറയെ മനോഹരമായി പാക്ക് ചെയ്തു വച്ചിരുന്ന ഫ്രൂട്സ് അതേപോലെ എടുത്ത് ആ ബിഗ്ഷോപ്പറിലാക്കിയിട്ട് ഇതു മോൾക്ക് കൊടുക്കണം എന്ന് പറഞ്ഞ് എന്നെയേൽപ്പിച്ചു.
എന്റെ മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ്ഗോപിയും രാധികയുമായിരുന്നു. കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു. ഇനിയും ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ട് ആ നല്ല സുഹൃത്തിന്. സർവ്വ നന്മകളും നേരുന്നു!'-മോഹൻ ജോസ് ഫേസ്ബുക്കിൽ കുറിച്ചു.