- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ മലയാള സിനിമാലോകം കാത്തിരുന്ന ആ പ്രഖ്യാപനം എത്തി; അടുത്ത ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമെന്ന് മോഹൻലാൽ; ലാൽ എത്തുക ചെമ്പോത്ത് സൈമണായി
കൊച്ചി: ഒടുവിൽ മലയാളം സിനിമാ ലോകം കാത്തിരുന്ന ആ പ്രഖ്യപനം എത്തി. മോഹൻലാലിന്റെ അടുത്ത ചിത്രം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമെന്നതാണ് ഈ പ്രഖ്യാപനം. മോഹൻലാൽ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇന്ത്യൻ സിനിമയിലെ കഴിവുറ്റ സംവിധായകരിലൊരാളയ ലിജോയ്ക്കൊപ്പം ഒരു സിനിമ ചെയ്യാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് മോഹൻലാൽ സാമൂഹികമാധ്യമത്തിൽ കുറിച്ചു.
'മലൈക്കോട്ടൈ വാലിബൻ' എന്നായിരിക്കും സിനിമയുടെ പേരെന്നും ചെമ്പോത്ത് സൈമൺ എന്നായിരിക്കും മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേരെന്നുമാണ് റിപ്പോർട്ടുകൾ. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പിരിയിഡ് ഡ്രാമയായിരിക്കും. മോഹൻലാൽ ഗുസ്തിക്കാരന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുക.
ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഷിബു ബേബി ജോണിനും നിർമ്മാണ ചുമതലയുണ്ട്. ആന്ധ്രപ്രദേശായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷൻ. കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' ആണ് ലിജോയുടെ ഏറ്റവും പുതിയ പ്രൊജക്ട്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കും.
I'm delighted to announce that my next project will be with one of the most exciting and immensely talented directors in Indian cinema - Lijo Jose Pellissery. The project will be produced by John and Mary Creative, Max Labs and Century Films.#LijoJosePellissery @shibu_babyjohn pic.twitter.com/d7XYnkYOzk
- Mohanlal (@Mohanlal) October 25, 2022
മറുനാടന് ഡെസ്ക്