ഗുരുവായൂർ: ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താര ദമ്പതിമാരാണ് യുവ കൃഷ്ണയും മൃദുല വിജയ്‌യും.ടെലിവിഷനൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും സജീവമായ ഇവർ ജീവിതത്തിലെ ഒരോ വിശേഷങ്ങളും തങ്ങളുടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.അങ്ങിനെ പ്രേക്ഷകരുടെ പ്രിയം ആവോളം നേടിയെടുത്ത ആളാണ് മകളായ ധ്വനി കൃഷ്ണയും. കുഞ്ഞ് ധ്വനിയുടെ ആദ്യ സീരിയൽ അഭിനയവും, യാത്രകളുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിത കുഞ്ഞ് ധ്വനിക്ക് ഗുരുവായൂരിൽ ചോറൂണ് ചടങ്ങ് നടത്തിയതിന്റെ ഫോട്ടോയാണ് ഇപ്പോൾ മൃദുല വിജയ് പങ്കുവെച്ചിരിക്കുന്നത്.ധ്വനിക്ക് ചോറൂണ് എന്നുമാത്രം എഴുതിയാണ് ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് യുവ കൃഷ്ണയും മൃദുലയും കുഞ്ഞുമായി എത്തിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ധ്വനിയുടെ ചോറൂണ് ഫോട്ടോകൾക്ക് കമന്റും ലൈക്കുമായി എത്തിയിരിക്കുന്നത്. ധ്വനിയുടെ ചോറൂണ് ചടങ്ങ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു എന്ന് വ്യക്തം.

 
 
 
View this post on Instagram

A post shared by Mridhula Vijai (@mridhulavijai)

 

കോവിഡ് വില്ലനായപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 2021 ജൂലൈയിൽ ആറ്റുകാൽ ദേവിക്ഷേത്രത്തിൽ വച്ചായിരുന്നു മൃദുല വിജയ്‌യും യുവ കൃഷ്ണയും വിവാഹിതിരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതൽ മിനിസ്‌ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. വിവാഹ ദിവസത്തെ അപൂർവ്വ നിമിഷങ്ങൾ ചേർത്തുള്ള വീഡിയോ ശ്രദ്ധ നേടിയിരുന്നു.

പ്രത്യേകം തയ്യാറാക്കിയ കസവു സാരിയുടുത്തായിരുന്നു മൃദുലയുടെ വിവാഹം. ഗോൾഡ് കസവ് സാരിയും കസ്റ്റമൈസ്ഡ് ബ്ലൗസിൽ ഇരുവരുടെയും പേര് ചേർത്ത് മൃദ്വ എന്ന് നെയ്‌തെടുത്ത ഡിസൈനും വിവാഹ ചടങ്ങിൽ ശ്രദ്ധേയമായിരുന്നു. മൃദുല വിജയ്‌യും യുവ കൃഷ്ണയും സീരിയലിൽ മാത്രമല്ല ഒട്ടേറെ സിനിമകളിലും തിളങ്ങിയിട്ടുണ്ട്.

കരിയറിലെ തിരക്കുകളിൽ നിന്നു മാറി നിൽക്കുകയായിരുന്നുവെന്നും ടിവി പ്രോഗ്രാമിലൂടെ ഉടൻ തന്നെ തിരികെ വരാനുള്ള തയ്യാറെടുപ്പിലാണെന്നും ഈയിടെ നൽകിയ അഭിമുഖത്തിൽ മദുല പറഞ്ഞിരുന്നു. 'ധാരാളം അവസരങ്ങൾ വേണ്ടെന്നു വച്ചു. ഇതൊക്കെ പറയുമ്പോഴും അതിനേക്കാളൊക്കെ വലിയ സന്തോഷമാണു മോളോടൊപ്പമുള്ള നിമിഷങ്ങൾ.നമ്മളിലൂടെ ഒരു ജീവൻ ഈ ലോകത്തേക്കു വരുകയല്ലേ. അപ്പോൾ അവരെ പരുവപ്പെടുത്തിയെടുക്കുക നമ്മുടെ ഉത്തരവാദിത്തമാണല്ലോ. പരമാവധി ഒപ്പം നിൽക്കുക. കരിയർ പ്രധാനമാണെങ്കിലും എന്റെ ഒന്നാമത്തെ പരിഗണന കുടുംബമാണ്' എന്നും അഭിമുഖത്തിൽ മദുല പറഞ്ഞു.