- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽപ്പെട്ട കാർ യാത്രികന് രക്ഷകനായി മുഹമ്മദ് ഷമി; അയാൾ വളരെ ഭാഗ്യവാനാണ്, ദൈവം അദ്ദേഹത്തിന് രണ്ടാം ജീവിതം നൽകിയെന്ന് താരം
ന്യൂഡൽഹി: കാർ യാത്രികന്റെ ജീവൻ രക്ഷിച്ച് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. ഉത്തരാഖണ്ഡിലെ നാനിറ്റാളിൽ യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടയാൾക്കാണ് ഷമിയും കൂട്ടരും രക്ഷകരായി മാരിയത്. അപകടത്തിന്റെ വീഡിയോ ഷമി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.
ഷമിയുടെ വാഹനത്തിന് മുന്നിലേക്ക് കുന്നിന്മുകളിൽ നിന്ന് മറ്റൊരു വാഹനം വീഴുകയായിരുന്നു. തന്റെയും കൂടെയുള്ളവരുടെയും സമയോചിത ഇടപെടൽമൂലം കാറിലുണ്ടായിരുന്ന ആളുടെ ജീവൻ രക്ഷിക്കാനായതായി ഷമി വ്യക്തമാക്കി.
'അയാൾ വളരെ ഭാഗ്യവാനാണ്, ദൈവം അദ്ദേഹത്തിന് രണ്ടാം ജീവിതം നൽകി. നാനിറ്റാളിനടുത്തുള്ള കുന്നിൻ മുകളിലെ റോഡിൽ നിന്ന് അയാളുടെ കാർ എന്റെ കാറിന് തൊട്ടുമുന്നിലായി താഴേക്ക് വീണു. ഞങ്ങൾ അവനെ വളരെ സുരക്ഷിതമായി പുറത്തെടുത്തു', ഷമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
View this post on InstagramA post shared by ???????????????????????????????? ???????????????????? (@mdshami.11)
മറുനാടന് ഡെസ്ക്