ദുബായ്: ജന്മദിനത്തിൽ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന് സർപ്രൈസ് ഒരുക്കി തെന്നിന്ത്യൻ നടി നയൻതാര. വിവാഹശേഷമുള്ള ആദ്യ ജന്മദിനത്തിൽ ബുർജ് ഖലീഫയ്ക്ക് അരികിൽ സ്വപ്നസമാനമായിട്ടായിരുന്നു വിഘ്‌നേഷ് ശിവന്റെ പിറന്നാൾ ആഘോഷം. വിഘ്നേഷിന്റെ അമ്മ, സഹോദരി, അടുത്ത സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. ഭാര്യ നയൻതാര നൽകിയ സർപ്രൈസിനെ കുറിച്ചുള്ള വിശേഷങ്ങൾ വിഘ്‌നേശ് ശിവൻ തന്നെയാണ് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചത്.

'സ്നേഹം നിറഞ്ഞ കുടുംബാംഗങ്ങൾക്കൊപ്പം മനസുനിറഞ്ഞ പിറന്നാൾ ആഘോഷം. എന്റെ തങ്കമായ ഭാര്യ അതിശയിപ്പിക്കുന്ന സർപ്രൈസ് ആണ് ഒരുക്കിയത്. ബുർജ് ഖലീഫയ്ക്ക് താഴെ നിന്ന് സ്വപ്നസമാനമായ പിറന്നാൾ. അതും എന്റെ പ്രിയപ്പെട്ടവർക്കൊപ്പം. ഇതിൽ കൂടുതൽ എന്തുവേണം. ഈ നല്ല നിമിഷങ്ങൾ തന്ന ദൈവത്തിന് നന്ദി'-ചിത്രങ്ങൾക്കൊപ്പം വിഘ്നേഷ് ശിവൻ കുറിച്ചു.

 
 
 
View this post on Instagram

A post shared by Vignesh Shivan (@wikkiofficial)

മൂന്നു പിറന്നാൾ കേക്കുകളാണ് വിഘ്നേഷിനായി ഒരുക്കിയിരുന്നത്. അമ്മയുടെ പിറന്നാൾ കേക്കിൽ 'ആശംസകൾ മകനേ' എന്നും സുഹൃത്തുക്കളുടെ കേക്കിൽ 'ആശംസകൾ വിക്കി സർ' എന്നും എഴുതിയപ്പോൾ 'ആശംസകൾ മൈ ഉലകം' എന്നായിരുന്നു നയൻതാര ഒരുക്കിയ കേക്കിലെ ആശംസ.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് വിഘ്നേഷും നയൻതാരയും വിവാഹിതരായത്. മഹാബലിപുരത്തെ ആഡംബര ഹോട്ടൽ ആയ ഷെറാട്ടൺ ഗ്രാൻഡിൽ വച്ച് ജൂൺ ഒൻപതാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. ആഡംബര റിസോർട്ട് പൂർണമായും ഒരാഴ്ച മുമ്പുതന്നെ വിവാഹത്തിനായി ബുക്ക് ചെയ്തിരുന്നു. തെക്കേയിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള താരത്തിന്റെ വിവാഹം അതിന്റെ എല്ലാ പ്രൗഢിയിലും ബ്രാൻഡ് ചെയ്യപ്പെട്ടു.

കുടിവെള്ളക്കുപ്പിയിൽ മുതൽ അതിഥികളുടെ ഡ്രസ് കോഡിലും വിവാഹവേദിയിലെ അലങ്കാരങ്ങളിലും വരെ അത് പ്രതിഫലിച്ചു. ഡിജിറ്റൽ ക്ഷണക്കത്തിനൊപ്പമുള്ള ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് വിവാഹവേദിയിലേക്ക് പ്രവേശനം. സുരക്ഷാ ഉദ്യോഗസ്ഥരുടേയും ഇവന്റ് മാനേജ്‌മെന്റ് ടീമിന്റേയുമടക്കം ഫോണുകളുടെ ക്യാമറ സ്റ്റിക്കർ ഉപയോഗിച്ച് മറച്ചു. വിവാഹചിത്രങ്ങൾ പുറത്തുപോകാതിരിക്കാനുള്ള മുൻകരുതൽ. വിവാഹം ചിത്രീകരിച്ചത് നെറ്റ്ഫ്‌ളിക്‌സിൽ കൂടി ഡോക്യു ഫീച്ചറായി സ്‌ക്രീൻ ചെയ്യും.