ചെന്നൈ: മക്കളെ കൈയിലെടുത്തു ദീപാവലി ആഘോഷച്ചു നയൻതാരയും വിഗ്നേഷും. അച്ഛന്റെയും അമ്മയുടെയും കയ്യിലിരുന്നുള്ള ആദ്യ ദീപാവലി ആഘോഷം കൂടിയായി ഉയിരിന്റെയും ഉലകത്തിന്റെയും.. വെള്ള നിറമുള്ള കുപ്പായവും തൊപ്പിയുമായി മക്കൾ രണ്ടുപേരെയും കയ്യിൽ എടുത്താണ് നയൻസും വിക്കിയും ദീപാവലി ആശംസിച്ചതു. അച്ഛനമ്മമാർ ആയതിനു ശേഷം വരുന്ന ആദ്യ ദീപാവലിയാണ് താരങ്ങൾ ആഘോഷമാക്കിയത്

മക്കളിൽ ഓരോരുത്തരും അച്ഛന്റെയും അമ്മാമയുടെയും കയ്യിൽ ഇരിപ്പുണ്ട്. നയൻതാരയെ ചേർത്തു നിർത്തി നെറ്റിയിൽ ചുംബിച്ചു കൊണ്ടാണ് വിക്കി ആശംസ മുഴുമിപ്പിച്ചത്. വഴി കുഞ്ഞുങ്ങൾ പിറന്ന വിവരം വിക്കിയാണ് സോഷ്യൽ മീഡിയ പേജ് വഴി ഏവരെയും അറിയിച്ചത്. വാടക ഗർഭധാരണം വഴിയാണ് നയൻസിന് രണ്ടാണ്മക്കൾ പിറന്നത്.

വിവാഹം രജിസ്റ്റർ ചെയ്തത് 2016ൽ ആണെന്നും നയൻതാരയും വിഗ്‌നേഷ് ശിവനും ബോധിപ്പിച്ചിട്ടുണ്ട്. 2022 ജൂൺ മാസത്തിൽ വിവാഹം ചെയ്ത നയൻസും വിക്കിയും കീഴ്‌വഴക്കങ്ങൾ പാലിച്ചാണോ വാടക ഗർഭധാരണം തെരഞ്ഞെടുത്തത് എന്ന് വിവാദം ഉയർന്നിരുന്നു.ഇതേത്തുടർന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.