- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി, അഭിവാദ്യങ്ങൾ; സഖാവ് ഉണ്ടോ സഖാവേ ഒരു ജോലി എടുക്കാൻ; സഖാവേ ഇന്നു മുതൽ ഞാനും സഖാവാണ്, ജീവിക്കാൻ വേറെ വഴി ഇല്ലാത്ത കൊണ്ടാണ്': മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്‌ബുക്ക് പേജിൽ ട്രോളുകളുടെ പൊങ്കാല
തിരുവനന്തപുരം: കോർപ്പറേഷനിലെ പിൻവാതിൽ നിയമന വിവാദം ആളിപ്പടർന്നതോടെ മേയർ ആര്യ രാജേന്ദ്രന്റെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാല. നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലേക്ക് താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ച മേയർക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഇട്ട ട്രോളാണ് പലരും ഏറ്റുപിടിച്ചത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി എന്ന് ട്രോളിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിമർശനം. ഫേസ്‌ബുക്കിലെഴുതിയ ഹൈക്കു കവിത പോലെയുള്ള കുറിപ്പിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
'മേയറൂറ്റി ഡൽഹിയിൽ 'എന്റെ ജോലി എവിടെ'. മേയറൂറ്റി തിരുവനന്തപുരത്ത് 'ജോലി വിൽപനക്ക്'. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി..' എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്‌ബുക്കിലെഴുതി
ചില പ്രതികരണങ്ങൾ ഇങ്ങനെ:
അഴിമതിക്കുള്ള കേരളപ്രഭ അവാർഡ് അടുത്ത തവണ ഇവർക്കു തന്നെ കൊടുക്കണം
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പെരുങ്കള്ളത്തി മേയർ എന്ന പദവി ഇനി കുട്ടിക്ക് സ്വന്തം
ഒരു ഫോൺ വിളിച്ചു പറയേണ്ട ഐറ്റം സീൽ ഉൾപ്പെടെ അടിച്ചു ലെറ്റർപാഡിൽ കൊടുത്ത പ്രായം കുറഞ്ഞ മേയറുകുട്ടിയുടെ ബുദ്ധി ആരും കാണാതെ പോകരുത്.
ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി അഭിവാദ്യങ്ങൾ..
ജോലിയുണ്ടോ സഖാവെ കുറച്ചു അന്തങ്ങളെ എടുക്കാൻ
സർക്കാർ ജോലി ഉണ്ടോ സഖാവേ ഒരു മെമ്പർഷിപ് എടുക്കാൻ
ഔദ്യോഗിക രേഖയായി പുറത്ത് വന്നതുകൊണ്ട് മാത്രമാണ് ഇപ്പോൾ ഇത് വിവാദമായത്. പാർട്ടി പ്രവർത്തകർക്ക് കൊടുത്തിട്ട് മിച്ചം വല്ലതും ഉണ്ടെങ്കിൽ മാത്രം പുറത്ത് നിന്നെടുക്കും. പ്രത്യേകിച്ചും ഇതുപോലുള്ള താത്കാലിക ഒഴിവുകൾ. കാലക്രമേണ ആരും അറിയാതെ ഇതിൽ ഭൂരിഭാഗവും സ്ഥിരനിയമനം ആകാറുമുണ്ട്. അതിന് ശേഷം ജോലി കിട്ടിയ ആളും ആ കുടുംബവും എന്നും പാർട്ടിയോട് കൂറുള്ളവർ ആയിരിക്കുകയും ചെയ്യും. ആർക്കും നാട് നന്നാകാനൊന്നും അല്ലല്ലോ, സ്വന്തം കാര്യം നടക്കണം കുടുംബം രക്ഷപ്പെടണം. അത്രയേ ഉള്ളൂ. ഇതൊക്കെ എത്രയോ വർഷങ്ങളായി കേരളത്തിൽ നടക്കുന്നു. ഇപ്പോൾ മേയർ ഒപ്പിട്ട ഒരു ഔദ്യോഗിക രേഖ ആയതിനാൽ വിവാദമായി. സത്യപ്രതിജ്ഞാ ലംഘനമായി. അത് അല്പം ആവേശം കൂടിപ്പോയതിന്റെ കുഴപ്പമാണ്. പിന്നെ അനുഭവ സമ്പത്തിന്റെ കുറവും. ശരിയായിക്കോളും. മേയർ രാജി വയ്ക്കുമെന്ന് സ്വപ്നത്തിൽ കരുതേണ്ട. കത്ത് വാട്‌സാപ്പിലൂടെ ചോർത്തിയ സഖാവിന് ഒന്നും സംഭവിക്കാതിരുന്നാൽ മതി.
പാർട്ടിക്ക് പൊലീസും കോടതിയും ഉണ്ടെന്നറിയാമായിരുന്നു പക്ഷേ ഇപ്പോൾ സ്വന്തമായി PSC ഉണ്ടെന്നറിഞ്ഞതിൽ ബഹുത്ത് സന്തോഷം(പാർട്ടി സർവ്വീസ് കമ്മീഷൻ)
കുട്ടിയല്ല - 22 വയസ്സുള്ള പെൺകുട്ടിയാണ് ഞാൻ എന്ന് മേയർ(ഒപ്പ്)
അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ പിൻവാതിൽ നിയമനങ്ങൾ സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്ക് പരാതി എത്തി. തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലറാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. രണ്ട് വർഷം കൊണ്ട് നടന്ന ആയിരത്തിലധികം താൽക്കാലിക നിയമനങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. താൽക്കാലിക നിയമനങ്ങളിൽ കോടികളുടെ അഴിമതി നടന്നെന്നും പരാതിയിൽ ആരോപിക്കുന്നു.
കരാർ നിയമനത്തിന് പാർട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ അയച്ച കത്താണ് വിവാദമായതിന് പിന്നാലെയാണ് പരാതി. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റർ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തിനെ കുറിച്ച് അറിയില്ലെന്ന് മേയർ പ്രതികരിച്ചു. കത്തയച്ച ഒന്നാം തിയതി 'എവിടെ എന്റെ തൊഴിൽ' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ ഡൽഹിയിൽ ആയിരുന്നെന്നുമാണ് ആര്യാ രാജേന്ദ്രന്റെ വിശദീകരണം. സ്വന്തം നിലക്കും പാർട്ടി തലത്തിലും അന്വേഷിക്കുമെന്നും മേയർ അറിയിക്കുമ്പോൾ കത്ത് കിട്ടിയില്ലെന്നാണ് ആനാവൂർ നാഗപ്പന്റെ പ്രതികരണം. എന്നാൽ, കത്ത് എഴുതിയാലും ഇല്ലെങ്കിലും വൻ ക്രമക്കേട് നടന്നെന്നും ഭരണ സമിതി പിരിച്ച് വിടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭരംഗത്താണ്.
മറുനാടന് മലയാളി ബ്യൂറോ