- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവൾ ആദ്വിക; മകളുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കി അഞ്ജലി നായരും അജിത് രാജുവും: സാരിയിൽ അടിപൊളിയായി താരം
മകളുടെ പേരിടൽ ചടങ്ങ് നടത്തി നടി അഞ്ജലി നായർ. കുഞ്ഞിന് ആദ്വിക എന്നാണ് പേരിട്ടിരിക്കുന്നത്. ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അഞ്ജലി പങ്കുവച്ചു. അവ്‌നിയാണ് അഞ്ജലിയുടെ മൂത്തമകൾ. ചിത്രത്തിൽ അഞ്ജലിക്കും അജിത്തിനുമൊപ്പം അവ്‌നിയുമുണ്ട്. റോസ് സാരിയിൽ സുന്ദരിയായാണ് അഞ്ജലി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ത്രീ ലീഫ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ജൂലൈ 23നാണ് അഞ്ജലി ആദ്വികയ്ക്കു ജന്മം നൽകിയത്. സഹസംവിധായകനായ അജിത് രാജുവുമായി കഴിഞ്ഞ നവംബറിലായിരുന്നു അഞ്ജലിയുടെ വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ആദ്യ ബന്ധത്തിലെ അഞ്ജലിയുടെ മകളാണ് അവ്‌നി.
ആഡ് ഫിലിംമേക്കറും തമിഴിലും മലയാളത്തിലും സഹസംവിധായകനായും പ്രവർത്തിക്കുന്ന ആളാണ് അജിത് രാജ്. ലാൽജോസിനോടൊപ്പം 'നാൽപത്തിയൊന്ന്' എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സ്വതന്ത്രസംവിധായകനാകാനുള്ള ഒരുക്കത്തിലുമാണ്. ഏതാനും തമിഴ് സിനിമകളിലും അജിത് പ്രവർത്തിച്ചിട്ടുണ്ട്.