- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാറിന്റെ അവസാനം ഇറങ്ങിയ പടങ്ങൾ ആലോചിച്ചപ്പോൾ ടെൻഷൻ തോന്നി; വിനയനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ സിജു വിൽസൺ
കണ്ണീരണിഞ്ഞ് സംവിധായകൻ വിനയനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ സിജു വിൽസൺ. പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായകനാവാൻ വിനയൻ തന്നെ വിളിച്ച സംഭവം ഓർത്തെടുത്തപ്പോഴാണ് സിജു വിൽസൺ വികാരാധീനനായത്.
''ഞാൻ ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് വിചാരിച്ചോണ്ടിരിക്കുന്ന സമയത്താണ് സർ കറക്റ്റായിട്ട് എന്നെ വിളിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഞാൻ ചെയ്യാൻ റെഡിയാണെന്ന് പറഞ്ഞ് ഇറങ്ങി തിരിച്ചത്. പിന്നെ സാറിനോട് പബ്ലിക്കായി ക്ഷമ ചോദിക്കണം. എന്നെ വിളിച്ച സമയത്ത് സാറിന്റെ അവസാനം ഇറങ്ങിയ പടങ്ങൾ ആലോചിച്ച് എന്തിനായിരിക്കും വിളിക്കുന്നത് എന്ന് ആലോചിച്ചു. അത് മാനുഷികമായി എല്ലാ മനുഷ്യരുടെ മനസ്സിലും വരുന്ന കാര്യമാണെന്നും സിജു പറഞ്ഞു.
എന്നാൽ വിനയൻ സാറിന്റെ വീട്ടിൽപോയി അദ്ദേഹത്തോട് സംസാരിച്ച് കഴിഞ്ഞപ്പോൾ മനസ്സിനൊരു ഉന്മേഷം ലഭിച്ചു. ഇപ്പോഴും അക്കാര്യങ്ങൾ ആലോചിക്കുമ്പോൾ ഇമോഷനലായി പോകും. സാർ അത്രയും റെസ്പെക്റ്റോടെയാണ് എന്നോട് പെരുമാറിയത്.'' കണ്ണീരിൽ കുതിർന്ന് ഇടറിയ വാക്കുകളുമായി സിജു പറഞ്ഞു.
ഇതോടെ സിജുവിൽ നിന്നും മൈക്ക് വാങ്ങി വിനയനാണ് ബാക്കി പറഞ്#ത്. അങ്ങനെയുള്ള വിചാരങ്ങൾ സിജുവിന് വന്നത് അത്ഭുത ദ്വീപും രാക്ഷസ രാജാവുമൊന്നും ആലോചിക്കാഞ്ഞതു കൊണ്ടാണ് എന്നാണ് വിനയൻ പറഞ്ഞ മറുപടി.
''സാരമില്ല, പുള്ളി ഇമോഷണലായതാണ്. അത് ഒരു പുതിയ ചെറുപ്പക്കാരന്റെ ഉള്ളിലെ ഫയറാണ്. കഴിഞ്ഞ എട്ട് പത്ത് വർഷങ്ങളായി സിനിമ മേഖലയിലുള്ള എന്റെ സുഹൃത്തുക്കളുമായി പ്രശ്നങ്ങളുണ്ടാക്കി മാറി നിന്ന ആളാണ് ഞാൻ. പക്ഷേ എന്റെ വാശിക്ക് ഞാൻ വിട്ടുകൊടുത്തില്ല. ആരുമില്ലാതെ സിനിമ ചെയ്തു. ടെക്നിക്കൽ ടീമോ ആർട്ടിസ്റ്റുകളോ ഒന്നുമില്ലാതെ സിനിമ ചെയ്തു. സിജു അത്ഭുത ദ്വീപോ, ദാദാ സാഹിബോ, രാക്ഷസ രാജാവോ അതിലേക്കൊന്നും പോയില്ല. പുള്ളിക്ക് ടെൻഷൻ ഉണ്ടായി. നല്ലൊരു സിനിമ ചെയ്യാൻ പറ്റിയാൽ നിന്നെ വേറൊരു ആളാക്കി മാറ്റുമെന്ന് ഞാൻ പറഞ്ഞു. അന്ന് മനസിൽ ആ ചാർജും കൊണ്ടാണ് പോയത്.'' വിനയൻ പറഞ്ഞു.