ലയാളികളുടെ പ്രിയ സീരിയൽ താരം റെയ്ജൻ രാജൻ വിവാഹിതനായി. കോഴിക്കോട് സ്വദേശി ശിൽപ ജയരാജ് ആണ് താരത്തിന്റെ വധു. ആഘോഷങ്ങളും ആരവവും ഇല്ലാതെ തൃശൂരിലെ സബ് രജിസ്ട്രാർ ഓഫിസിലായിരുന്നു വിവാഹം.

വിവാഹിതനായെന്ന് അറിയിച്ച് റെയ്ജൻ യുട്യൂബിൽ വിഡിയോ പങ്കുവച്ചു. ''കല്യാണം കഴിഞ്ഞു. ഞങ്ങളുടെ ആഘോഷങ്ങൾ തുടങ്ങുകയാണ്. ബാക്കി വിശേഷങ്ങൾ ഇതുപോലെ സർപ്രൈസ് ആയി വരും'' റെയ്ജൻ പറഞ്ഞു. കൊട്ടും കുരവയും ഇല്ലാതെ വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങുകൾ. വസ്ത്രത്തിലും ആഭരണങ്ങളിലും ലാളിത്യം നിറഞ്ഞു.

വിവാഹിതനാകുന്ന വിവരം റെയ്ജൻ നേരത്തേ യുട്യൂബിലൂടെ അറയിച്ചിരുന്നു. എന്നാൽ വധു ആരെന്നോ, വിവാഹം തീയതിയോ വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ വിവാഹിതനായെന്ന വാർത്ത അപ്രതീക്ഷിതമായാണ് ആരാധകരെ തേടിയെത്തിയത്.

 
 
 
View this post on Instagram

A post shared by iamRayjan (@rayjanofficial)

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റെയ്ജൻ. മോഡലിങ്ങിലൂടെയാണ് റെയ്ജന്റെ തുടക്കം. മകൾ സീരിയലിലൂടെ മിനിസ്‌ക്രീനിലെത്തി. ഇതിനുശേഷം ഒരു ഇടവേളയെടുത്ത് റെയ്ജൻ ആത്മസഖിയിലൂടെ തിരിച്ചെത്തി. ഈ സീരിയലിലെ സത്യജിത്ത് ഐപിഎസ് എന്ന കഥാപാത്രം റെയ്ജന് നിരവധി ആരാധകരെ സമ്മാനിച്ചു. പിന്നീട് നിരവധി സീരിയലുകളുടെയും ഷോകളുടെയും ഭാഗമായി. നിലവിൽ ഭാവന എന്ന സീരിലയിലാണ് അഭിനയിക്കുന്നത്.