- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നെഹ്‌റു ട്രോഫിയും, ലാവ്‌ലിൻ കേസും'; സ്വാഭാവികമെന്ന് വി ടി ബൽറാം; നെഹ്‌റു ട്രോഫി വള്ളംകളിക്ക് അമിത് ഷായെ പിണറായി വിജയൻ ക്ഷണിച്ചതിനെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം. അമിത് ഷായെ വള്ളംകളിക്ക് ക്ഷണിച്ചത് സംബന്ധിച്ച വാർത്തയും ലാവ്‌ലിൻ കേസ് സുപ്രീം കോടതി സെപ്റ്റംബർ 13ന് പരിഗണിക്കുമെന്ന വാർത്തയും ഫേസ്‌ബുക്കിൽ പങ്കുവച്ചാണ് വി ടി ബൽറാമിന്റെ പ്രതികരണം. സ്വാഭാവികം എന്ന തലക്കെട്ടോടെയാണ് ബൽറാം ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
സെപ്റ്റംബർ നാലിന് നടക്കുന്ന വള്ളംകളി മത്സരത്തിൽ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നുമായിരുന്നു ഓഗസ്റ്റ് 23ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അമിത് ഷായ്ക്ക് അയച്ച കത്തിൽ അഭ്യർത്ഥിച്ചിരുന്നത്.
ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ നാല് വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ അമിത് ഷാ കേരളത്തിൽ എത്തുന്നുണ്ട്. ഇതിനെത്തുമ്പോൾ വള്ളംകളിയിൽ പങ്കെടുക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ക്ഷണം. അമിത് ഷാ എത്തുകയാണെങ്കിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകുമെന്നാണ് സൂചന.
ന്യൂസ് ഡെസ്ക്