- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബത്തോടൊപ്പം പ്രിയതാരം സുരേഷ് ഗോപി; സെൽഫിയുമായി ഗോകുൽ സുരേഷ്; ഫോട്ടോ ഏറ്റെടുത്ത് ആരാധകർ
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട താര കുടുംബമാണ് സുരേഷ് ഗോപിയുടേത്. സിനിമയ്ക്കകത്തും പുറത്തും നിരവധി ആരാധകരുള്ള സൂപ്പർതാരത്തിന്റെ കുടുംബവിശേഷങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും നടനെന്ന നിലയിൽ പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഇപ്പോഴിതാ ഗോകുൽ സുരേഷ് എടുത്ത ഒരു സെൽഫിയാണ് ഓൺലൈനിൽ തരംഗമാകുന്നത്. ഗോകുലിനൊപ്പം അച്ഛൻ സുരേഷ് ഗോപി, അമ്മ രാധിക, സഹോദരങ്ങളായ ഭാഗ്യ, ഭാവ്‌നി, മാധവ് എന്നിവരാണ് ചിത്രത്തിലുള്ളത്.
ചൊവ്വാഴ്ച ഫേസ്‌ബുക്ക് പേജുകളിൽ പ്രത്യക്ഷപ്പെട്ട ചിത്രം വൈറലാവാൻ അധികം സമയമെടുത്തില്ല. സുരേഷേട്ടനും കുടുംബവും എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്. അതേസമയം സുരേഷ് ഗോപി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലിട്ട മറ്റൊരു ചിത്രവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഗോകുൽ, ഭാഗ്യ, ഭാവ്‌നി, മാധവ് എന്നിവർ ഒരുമിച്ചുള്ള ചിത്രമാണിത്. എന്റേത് എന്ന തലക്കെട്ടാണ് താരം ഈ ചിത്രത്തിന് നൽകിയിരിക്കുന്നത്.
ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചത്. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, സണ്ണി വെയ്ൻ തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ എത്തി. ചിത്രത്തിൽ സുരേഷ് ഗോപിയുടെ കഥാപാത്രന്റെ മകളായ 'വിൻസി' ആയി നീത പിള്ള അഭിനയിച്ചത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
പാപ്പൻ റിലീസ് ചെയ്ത് 18 ദിവസം കഴിഞ്ഞപ്പോൾ തന്നെ മൊത്തം ബിസിനസിന്റെ കാര്യത്തിൽ 50 കോടിയിലെത്തിയിരുന്നു. തിയറ്റർ കളക്ഷന് പുറമേ , ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റതും ചേർത്തായിരുന്നു ഈ കണക്ക്. കേരളത്തിൽ 250 ഓളം തീയറ്ററുകളിലായിരുന്ന ചിത്രം റിലീസ് ചെയ്തത്. രണ്ടാമത്തെ ആഴ്ച കേരളത്തിന് പുറത്തും റിലീസ് ചെയ്തപ്പോൾ 600 സ്‌ക്രീനുകളായിരുന്നു. 'സലാം കാശ്മീരി'ന് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം കൂടിയാണിത്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണ് 'പാപ്പൻ'. 'എബ്രഹാം മാത്യു മാത്തൻ' എന്നായിരുന്നു സുരേഷ് ഗോപി കഥാപാത്രത്തിന്റെ പേര്.
ന്യൂസ് ഡെസ്ക്