- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50 കോടി ക്ലബ്ബിലെത്തി 'ന്നാ താൻ കേസുകൊട്'; സന്തോഷ വേളയിൽ വോൾവോ എക്സ് സി 90 സ്വന്തമാക്കി സംവിധായകൻ രതീഷ് ബാലകൃഷ്ണ
ഈ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസുകൊട്'. റിലീസ് ആകും മുന്നേ സോഷ്യൽ മീഡിയയിൽ ഹിറ്റായ ചിത്രം അമ്പത് കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു. ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ വോൾവോ എക്സ് സി 90 സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ.
വോൾവോയുടെ ഏറ്റവും ആഡംബരം നിറഞ്ഞ എസ്യുവികളിലൊന്നാണ് എക്സ്സി 90. മൈൽഡ് ഹൈബ്രിഡ് പതിപ്പായ എക്സ്സി 90ക്ക് കരുത്തു പകരുന്നത് 2 ലീറ്റർ പെട്രോൾ എൻജിനാണ്. 300 ബിഎച്ച്പി കരുത്തുള്ള എൻജിന്റെ ടോർക്ക് 420 എൻഎം ആണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.7 സെക്കൻഡ് മാത്രം വേണ്ടിവരുന്ന ഈ എസ്യുവിയുടെ ഉയർന്ന വേഗം മണിക്കൂറിൽ 180 കിലോമീറ്ററാണ്. ഏകദേശം 93.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂം വില.
Next Story