സെപ്റ്റംബർ ഒന്നാം തിയതിയാണ് നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. ഇരുവരുടേയും വിവാഹത്തിന് പിന്നാലെ വൻ സൈബർ ആക്രമണമാണ് ഉണ്ടായത്. ഇപ്പോഴിതാ തങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങളോട് പ്രതികരിക്കുകയാണ് ഇരുവരും. മഹാലക്ഷ്മിയുടേത് മാത്രമല്ല തന്റേതും രണ്ടാം വിവാഹമാണെന്നും ഒന്നര വർഷം നീണ്ടുനിന്ന പ്രണയബന്ധത്തിനു ശേഷമായിരുന്നു വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചതെന്നും തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിൽ രവീന്ദർ പറഞ്ഞു.

അദ്ദേഹത്തിന്റെ വണ്ണത്തിന്റെ പേരിൽ നിരവധി പേർ ബോഡി ഷെയ്മിങ് നടത്തുകയും ചെയ്തു. മഹാലക്ഷ്മി ഇദ്ദേഹത്തെ വിവാഹം കഴിക്കുന്നത് തന്നെ ഇദ്ദേഹത്തിന്റെ പണം കണ്ടിട്ടുമാത്രമാണെന്നും പലരും കമന്റുമായി എത്തി. ഇതിനോടെല്ലാം മഹാലകഷ്മിയും പ്രതികരിച്ചു. എങ്ങനെ ഇരുന്നാലും അദ്ദേഹത്തെ എനിക്കിഷ്ടമാണെന്ന് മഹാലക്ഷ്മി പറഞ്ഞു. രവീന്ദറിനെ പരിചയപ്പെട്ട് തുടങ്ങിയ സമയം മുതൽ ശരീര ഭാരം എന്നത് മനസിലേ ഇല്ലായിരുന്നുവെന്ന് മഹാലക്ഷ്മി പറയുന്നു. ''രവീന്ദർ നിർമ്മിച്ച ഒരു സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അവിടെ വച്ചാണ് ഞങ്ങൾ ആദ്യമായി പരസ്പരം കണ്ടത്. അപ്പോൾ ഒന്നും യാതൊരു തര സ്പാർക്കും തോന്നിയിരുന്നില്ല. പിന്നീട് മെസേജ് അയച്ചു. അപ്പോഴും ഒന്നും ഉണ്ടായിരുന്നില്ല. പതിയെ ഞങ്ങൾ സംസാരിച്ചു തുടങ്ങി. ഒരുപാട് സംസാരിച്ച് കഴിഞ്ഞ്, കുറച്ചു നാളുകൾക്ക് ശേഷമാണ്, രവി പ്രപ്പോസ് ചെയ്തത്.

'പണം മാത്രം നോക്കിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചത്, ആദ്യ വിവാഹത്തിന് പോരേ സൗന്ദര്യം, പണമുണ്ടെങ്കിൽ പ്രണയമുണ്ടാകും പണമില്ലെങ്കിൽ ഡിവോഴ്സുമാകും' എന്നൊക്കെയായിരുന്നു കമന്റുകൾ. കൂടാതെ രവീന്ദറിനെതിരെ ബോഡി ഷെയ്മിങ്ങും നടന്നു. ''മഹാലക്ഷ്മിയുടെ രണ്ടാം വിവാഹം എന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത്. എന്റെയും ഇത് രണ്ടാം വിവാഹമാണ്. മഹാലക്ഷ്മിയുടെ കല്യാണം നേരത്തെ കഴിഞ്ഞതാണെന്നും, ഒരു കുട്ടി ഉണ്ട് എന്നും എല്ലാം എനിക്ക് അറിയാം. ഇതൊരു പുരുഷാധിപത്യ സമൂഹം ആയതുകൊണ്ടാണ് ഈ വിഷയത്തിൽ എല്ലാവരും മഹാ ലക്ഷ്മിയെ ചോദ്യം ചെയ്യുന്നത്. മഹാലക്ഷ്മിയുടെ കഴിഞ്ഞ കാലവും, അവരെ കുറിച്ച് മീഡിയാസിൽ വന്ന ചർച്ചകളും ഒന്നും എനിക്ക് പ്രശ്നമേ അല്ല, ഞാൻ അറിഞ്ഞ, മനസ്സിലാക്കിയ, എനിക്കൊപ്പം ജീവിക്കുന്ന ആൾ എങ്ങിനെയായിരിക്കും എന്നതാണ് എന്റെ ആലോചന. അതൊക്കെ മഹാലക്ഷ്മിയോട് പറഞ്ഞു. അവസാനം ഓകെ പറഞ്ഞു.

ഒന്നര വർഷമായി ഞങ്ങൾ പ്രണയത്തിലായിരുന്നു. ലൗവ് കം അറേഞ്ച്ഡ് മാരിയേജ് ആണ് ഞങ്ങളുടേത്. വീട്ടുകാർ സമ്മതിച്ചെങ്കിലും വിവാഹം മുന്നോട്ടുപോകാൻ കാരണം ഞാനായിരുന്നു. ശരീര ഭാരമൊക്കെ കുറച്ച് വന്നിട്ട് വിവാഹം കഴിക്കാം എന്ന് മഹാലക്ഷ്മിയോട് പറയുമായിരുന്നു. അതൊരിക്കലും നടക്കാൻ പോകുന്നില്ലെന്ന് അവൾ തിരിച്ചും പറയും. എന്റെ ശരീര വണ്ണത്തിൽ എന്നേക്കാൾ ആകുലത ഇവിടെയുള്ള ആളുകൾക്കാണ്. എന്റെ ശരീരം കണ്ട് ട്രോൾ ചെയ്ത് സന്തോഷപ്പെടുന്നവർ നിരവധിപ്പേരുണ്ട്. അവർക്ക് അത്രയും സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ ഈ ശരീരമുള്ള എനിക്ക് എത്രത്തോളം സന്തോഷം ഉണ്ടാകും.''രവീന്ദർ ചന്ദ്രശേഖർ പറയുന്നു.

അദ്ദേഹത്തിന് ശരീര ഭാരത്തിന്റെ കാര്യത്തിൽ ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു. എനിക്കില്ലാത്ത ടെൻഷൻ നിങ്ങൾക്കെന്തിനാണെന്നായിരുന്നു ഞാൻ മറുപടിയായി പറഞ്ഞിരുന്നത്. വിദേശത്ത് പോയി തടി കുറച്ചുവരാം, കുറച്ച് നാൾ എനിക്ക് തരൂ..എന്നൊക്കെ എന്നോട് പറയുമായിരുന്നു. എങ്ങനെ ഇരുന്നാലും അദ്ദേഹത്തെ എനിക്കിഷ്ടമാണ്. ശരീരത്തിന്റെ ആരോഗ്യം ശ്രദ്ധിക്കണം. അല്ലാതെ തടി കുറച്ച് സ്ലിം ആകണമെന്നൊന്നും എനിക്ക് ആഗ്രഹമില്ല.''മഹാലക്ഷ്മി പറഞ്ഞു.