- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതൊക്കെയാണ് മമ്മൂക്കയെ ഇതിഹാസമാക്കുന്നത്; പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയെ പറ്റി നടി നിരഞ്ജന അനൂപ് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു
മമ്മൂട്ടിയുടെ 71-ാം പിറന്നാൾ ദിനമാണ് കടന്നു പോയത്്. ആരധകരും സിനിമാ താരങ്ങളുമെല്ലാം മമ്മൂക്കയ്ക്ക് ആശംസകൾ നേർന്നിരുന്നു. മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് നടി നിരഞ്ജന അനൂപ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. 'ഇതിഹാസമാകാൻ ഒരു കാരണമുണ്ട്. സ്വപ്നം കണ്ടത് നേടിയെടുക്കാനുള്ള പോരാട്ടം തുടരാൻ തലമുറകളെ പ്രചോദിപ്പിക്കുന്നു.' എന്നാണ് നിരഞ്ജന കുറിക്കുന്നത്. മമ്മൂട്ടിയുമായി നടത്തിയ ഒരു ചാറ്റിന്റെ സ്‌ക്രീൻഷോട്ടും നിരഞ്ജന ഷെയർ ചെയ്തിട്ടുണ്ട്.
'ഇപ്പോഴും പ്രയത്‌നിക്കുകയാണെന്ന് താങ്കൾ പറഞ്ഞു. ഇത്തരം സന്ദേശങ്ങൾ, ചില മോശം ദിവസങ്ങളിൽ ഞങ്ങളെ പോലുള്ള ആളുകൾക്ക് പ്രതീക്ഷ നൽകുകയാണ്,' എന്ന നിരഞ്ജനയുടെ മെസേജിന് 'പ്രയത്‌നിക്കുമ്പോഴാണ് ത്രില്ലുള്ളത്. നിങ്ങൾ ഒരിക്കൽ എല്ലാം നേടി കഴിഞ്ഞാൽ ആ ത്രിൽ നഷ്ടപ്പെടും. അതുകൊണ്ട് പ്രയത്‌നം തുടരുക. ഞാൻ ഇപ്പോഴും പ്രയത്‌നിക്കുകയാണ്,' എന്നാണ് മമ്മൂട്ടി മറുപടി നൽകുന്നത്.
മമ്മൂട്ടിയുടെ ഈ വാക്കുകൾ ജീവിതത്തിൽ ഫ്രെയിം ചെയ്ത് സൂക്ഷിക്കുമെന്നും നിരഞ്ജന പറയുന്നു. മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനുമൊപ്പമുള്ള ചിത്രവും നിരഞ്ജന കുറിപ്പിനൊപ്പം പങ്കുവച്ചു.