നോയിഡ: ഗേറ്റ് തുറക്കാൻ വൈകിയതിന് വനിതാ പ്രൊഫസർ സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ചത് മൂന്ന് തവണ. നോയിഡയിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഗേറ്റ് തുറക്കാൻ വൈകിയതിനെ തുടർന്ന് രോഷാകുലയായ സുതപ ദാസ് എന്ന യുവതി കാറിൽ നിന്നിറങ്ങി സുരക്ഷാ ജീവനക്കാരനായ സച്ചിന്റെ കരണത്തടിക്കുകയായിരുന്നു. മൂന്നുതവണ അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

നോയിഡയിലെ ക്ലിയോ കൗണ്ടിയിലാണ് സംഭവം. സുതപയുടെ വാഹനം ആർഎഫ്‌ഐഡിയിൽ (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) കാണിച്ചിരുന്നില്ല. എന്നിട്ടും വാഹനം കടത്തിവിടാൻ തയാറായി. പക്ഷേ, അവർ കാറിൽ നിന്നും പുറത്തിറങ്ങി അധിക്ഷേപിക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് സച്ചിൻ പറഞ്ഞു.