- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയങ്കാ ഗാന്ധിയുടെ മകൾക്കൊപ്പം രാഹുൽ ഗാന്ധി; ചിത്രം പങ്കിട്ട് അപകീർത്തി പരാമർശം നടത്തി ബിജെപി നേതാവ്: പ്രതിഷേധം കനത്തതോടെ ട്വീറ്റ് നീക്കം ചെയ്തു രക്ഷപ്പെട്ടു
ചെന്നൈ: പ്രിയങ്കാ ഗാന്ധിയുടെ മകൾക്കൊപ്പമുള്ള രാഹുലിന്റെ ചിത്രം പങ്കിട്ട് അപകീർത്തികരമായ പരാമർശം നടത്തി ബിജെപി നേതാവ്. ട്വിറ്റ് വിവാദമായതോടെ പുലിവാല് പിടിച്ച നേതാവ് ട്വീറ്റ് നീക്കം ചെയ്തു രക്ഷപ്പെട്ടു. തമിഴ്‌നാട് ബിജെപി ഐടി സെൽ തലവൻ നിർമൽ കുമാറിന്റെ ട്വീറ്റാണ് ഇപ്പോൾ പ്രതിഷേധമുണ്ടാക്കുന്നത്. രാഹുൽ ഗാന്ധി അനന്തരവൾ മിരായ വാധ്രയ്‌ക്കൊപ്പം ഇറിക്കുന്ന ഒരു പഴയ ചിത്രം പങ്കിട്ടാണ് നേതാവിന്റെ കുറിപ്പ്.
ഭാരത് ജോഡോ യാത്രയെ പരിഹസിച്ചു െകാണ്ടായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്. ഇതിനൊപ്പം പങ്കുവച്ച ചിത്രത്തിൽ രാഹുൽ മിരായയുടെ കയ്യിൽ പിടിച്ചിരിക്കുന്ന ചിത്രമാണ് ഇദ്ദേഹം പങ്കിട്ടത്.
BJP Tamilnadu IT cell head @CTR_Nirmalkumar shares an old and affectionate picture of Rahul Gandhi with his niece Miraya Vadra with a claim that he's flirting with young children. CC : @annamalai_k
- Mohammed Zubair (@zoo_bear) September 18, 2022
Archive link of the tweet : https://t.co/UPBIMuUEF4 pic.twitter.com/lpUb0qUNgB
''കുട്ടികളുടെ കയ്യിലെ മൈലാഞ്ചിയിൽ തൊട്ടുകളിക്കുന്ന പപ്പുവിനൊപ്പം യാത്ര ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതുതന്നെ പാപമാണ്'' എന്നായിരുന്നു വാക്കുകൾ. എന്നാൽ വിവാദമായതോടെ തമിഴിലെ തന്റെ ട്വീറ്റ് തെറ്റിദ്ധരിക്കപ്പെട്ടതാകാം എന്ന വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തി. ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു.