വിജയദശമിദിനത്തിൽ മകൾ കണ്മണിയുടെ പുത്തൻ വിശേഷവുമായി എത്തിയിരിക്കുകയാണ് നടി മുക്ത. നടനും നർത്തകനുമായ വിനീതിന്റെ കീഴിൽ മകൾ നൃത്തം അഭ്യസിക്കാൻ തുടങ്ങുകയാണെന്നാണ് മുക്ത കുറിച്ചിരിക്കുന്നത്. വിനീതിനൊപ്പമുള്ള കൺമണിയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് മുക്ത ഈ പുത്തൻ വിശേഷം പങ്കുവച്ചത്. 'അനുഗ്രഹീത കലാകാരന്റെ കീഴിൽ ചുവടുകൾ വച്ച് തുടങ്ങുകയാണ് പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കുക' എന്നാണ് മുക്ത ചിത്രത്തിനൊപ്പം കുറിച്ചത്.

 
 
 
View this post on Instagram

A post shared by Muktha (@actressmuktha)

കണ്മണിയുടെ പുത്തൻ വിശേഷത്തിന് ആശംസകളുമായി ആരാധകരുമെത്തി. 'കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ഗുരുനാഥനെയാണ് കിട്ടിയിരിക്കുന്ന'തെന്നും ഭാവിയിൽ നല്ലൊരു നർത്തകിയായി തീരട്ടെ എന്നുമൊക്കെയാണ് കമന്റുകൾ. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും മകളാണ് ഈ കുട്ടിത്താരം. കണ്മണിയെന്നു വിളിക്കുന്ന കിയാര സോഷ്യൽ ലോകത്ത് ഒരു കുഞ്ഞുതാരമാണ്. പാട്ടും പാചകവും കുസൃതിളുമൊക്കെയായി കണ്മണി അമ്മയുടേയും റിമിക്കൊച്ചമ്മയുടേയും സമൂഹമാധ്യമ പേജുകളിലൂടെ സ്ഥിരം എത്താറുണ്ട്. അഭിനയം രംഗത്തേയ്ക്കും കണ്മണി കടന്നിരുന്നു.