- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കെന്റെ സ്‌കോർപിയോ എൻ ലഭിച്ചു, അതിനൊരു പേരുവേണം: നിർദേശങ്ങൾ സ്വാഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര
വാഹന പ്രേമികളുടെ ഇഷ്ട വാഹനമാണ് മഹീന്ദ്രാ സ്‌കോർപിയോ. 2002 ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ സ്‌കോർപിയോ നീണ്ട 20 വർഷമായി വിപണിയിലുണ്ട്. ഇതിന്റെ പുതിയ മോഡൽ ഇറങ്ങിയത് അടുത്തിടെയാണ്. സ്‌കോർപിയോ എൻ വളരെ പെട്ടെന്ന് തന്നെ ഹിറ്റായി മാറി. നിരവധി പേരാണ് സ്‌കോർപിയോ എൻ ബുക്ക് ചെയ്തിരിക്കുന്നത്. അതിനിടയിൽ സ്‌കോർപിയോ എൻ സ്വന്തമാക്കിയ സന്തോഷം പങ്കുവയ്ക്കുകയാണ് ആനന്ദ് മഹീന്ദ്ര.
സൂപ്പർഹിറ്റ് എസ്‌യുവി ഗാരിജിലെത്തിയ വിവരം ആനന്ദ് മഹീന്ദ്ര തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ഇന്ന് എനിക്ക് പ്രധാനപ്പെട്ടൊരു ദിവസമാണ്, എനിക്കെന്റെ സ്‌കോർപിയോ എൻ ലഭിച്ചു, അതിനൊരു പേരുവേണം, നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു' ആനന്ദ് മഹീന്ദ്ര കുറിച്ചു.
മഹീന്ദ്രയുടെ സൂപ്പർഹിറ്റ് എസ്‌യുവി സ്‌കോർപിയോ എൻ വിതരണം സെപ്റ്റംബർ 26 മുതലാണ് ആരംഭിച്ചത്. ബുക്കിങ് ആരംഭിച്ച് വെറും 30 മിനിറ്റിൽ 1 ലക്ഷം ബുക്കിങ്ങുകൾ വാഹനത്തിന് ലഭിച്ചെന്ന് മഹീന്ദ്ര അറിയിച്ചിരുന്നു. ബുക്ക് ചെയ്തവരിൽ ആദ്യ 25000 യൂണിറ്റുകളുടെ വിതരണം ഡിസംബറിനുള്ളിൽ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകളിലായി ഒമ്പതു വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന്റെ പ്രാരംഭ വില 11.99 ലക്ഷം രൂപ മുതൽ 21.45 ലക്ഷം രൂപ വരെയാണ്.