നുഷ്യരുടെ സ്‌നേഹം ആവോളം ആസ്വദിക്കുന്നവരാണ് നായകളും പൂച്ചകളുമെല്ലാം. എന്നാൽ അപൂർവം ചിലർ മറ്റുള്ളവർ ഭയത്തോടെ മാത്രം കാണുന്ന വന്യജീവികളെ ഓമനിച്ചുവളർത്താറുണ്ട്. എന്നാൽ സിംഹത്തേയും പുലിയേയും എല്ലാം ഓമനിക്കാൻ ചെന്നാൽ കാര്യം പന്തിയായി എന്നു വരികയും ഇല്ല. ഇവർ ആക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം വന്യജീവികളെ വളർത്തുമൃഗങ്ങളായി വളർത്തുന്നത് എത്രത്തോളം അപകടകരമായേക്കാമെന്ന് കാണിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

രണ്ട് സിംഹക്കുഞ്ഞുങ്ങളെ ഓമനിക്കുന്ന ഒരു വ്യക്തിയാണ് ദൃശ്യത്തിലുള്ളത്. രണ്ട് സിംഹക്കുഞ്ഞുങ്ങൾ ഒരു കാറിനു മുകളിലായി ഇരിക്കുന്നത് വിഡിയോയിൽ കാണാം. അടുത്തു നിൽക്കുന്ന വ്യക്തി അവയുടെ തലയിലും ശരീരത്തിലും തലോടി ഓമനിക്കാൻ ശ്രമിക്കുകയാണ്. ഒരു സിംഹക്കുഞ്ഞ് ഇത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ ഇരുന്നുകൊടുക്കുന്നുമുണ്ട്. സെക്കൻഡുകൾക്കുള്ളിൽ തന്നെ വ്യക്തി രണ്ടാമത്തെ സിംഹക്കുഞ്ഞിനെ തലോടാൻ തുടങ്ങി. എന്നാൽ അപ്രതീക്ഷിതമായിതിരിഞ്ഞ് അയാളുടെ കെയിൽ കടിക്കാനായിരുന്നു സിംഹത്തിന്റെ ശ്രമം. പെട്ടെന്നുണ്ടായ ആക്രമണത്തിൽ വ്യക്തി പിന്നിലേക്ക് ചാടി മാറുന്നതും കാണാം.

 
 
 
View this post on Instagram

A post shared by Md Gulzar (@basit_ayan_3748)

ഭാഗ്യംകൊണ്ട് മാത്രമാണ് ഇയാൾക്ക് സിംഹക്കുഞ്ഞിന്റെ കടിയേൽക്കാതിരുന്നത്. വീണ്ടും സിംഹത്തെ വിടാൻ ഒരുക്കമില്ലാതെ അതിനെ പിന്നിൽ നിന്നും എടുക്കാൻ ശ്രമിക്കുകയാണ് വ്യക്തി. എന്നാൽ അതിന് നിന്നുകൊടുക്കാൻ ഭാവമില്ല എന്ന മട്ടിൽ കാറിന്റെ ഉയരമുള്ള ഭാഗത്തേക്ക് സിംഹക്കുഞ്ഞ് കയറി പോകുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. ആളറിയാതെ ഓമനിക്കാൻ പോയാൽ ഇതായിരിക്കും അവസ്ഥയെന്ന് ഓർമിക്കണമെന്ന തരത്തിലുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.