ണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും മുംബൈയിലെ ഒരു അനാഥാലയത്തിൽ നിന്നും 2017 ൽ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത് വലിയ വാർത്തയായിരുന്നു. 21 മാസം മാത്രം പ്രായമുള്ള നിഷയെന്ന പെൺകുഞ്ഞിനെയാണ് ദമ്പതികൾ ദത്തെടുക്കുന്നത്. പൊന്നു പോലെയാണ് അവർ ആ കുഞ്ഞിനെ വളർത്തുന്നത്. സണ്ണിയുടേയും ഭർത്താവ് ഡാനിയലിന്റേയും കയ്യിൽ തൂങ്ങി നടക്കുന്ന നിഷ പലപ്പോഴും സോഷ്യൽ മീഡിയയുടെ മനം കവർന്നിട്ടുണ്ട്.

മകളുടെ പിറന്നാൾ ദിനങ്ങൾ ആഘോഷമാക്കാറുള്ള ഇവർ പിറന്നാൾ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. മകളുടെ ജന്മദിനത്തിൽ ഹൃദയംതൊടുന്നൊരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഡാനിയൽ. നിഷയുടെ ഒരു സുന്ദരമായ ചിത്രത്തിനൊപ്പം ഡാനിയൽ കുറിച്ചതിങ്ങനെയാണ് 'എല്ലാത്തിനും നന്ദി, ജന്മദിനാശംസകൾ. നിന്നോടുള്ള സ്‌നേഹത്തിന്റെ അളവ് വിവരിക്കാൻ വാക്കുകളില്ല. നീ ദൈവത്തിൽ നിന്നുള്ള സമ്മാനമാണ്'. സോഷ്യൽ മീഡിയ കീഴടക്കുകയാണ് ഡാനിയേലിന്റെ ഈ കുറിപ്പ്.

നിഷയെ കൂടാതെ വാടകഗർഭപാത്രത്തിലൂടെ പിറന്ന നോഹ, ആഷർ എന്നീ രണ്ട് ആൺകുട്ടികളും ഇവർക്കുണ്ട്. നിഷ തങ്ങളുടെ ജീവിതത്തിൽ കൊണ്ടുവന്ന സന്തോഷത്തെ കുറിച്ചും മാറ്റങ്ങളെ കുറിച്ചുമൊക്കെ പലതവണ സണ്ണി വാചാലയായിട്ടുണ്ട്. ഒരിക്കൽ സണ്ണി ലിയോൺ മകളെ കുറിച്ച് പങ്കുവച്ച കുറിപ്പിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'നിന്റെ അമ്മയും അച്ഛനുമായി ഞങ്ങളെ നീ തിരഞ്ഞെടുത്തു. എന്താണ് യഥാർഥ സ്‌നേഹമെന്ന് നീ കാട്ടിത്തന്നു. എന്റെ കണ്ണുകൾ നിന്റെ മുഖത്ത് പതിഞ്ഞ നിമിഷം തന്നെ നീയാണ് എന്റെ മകളെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ഭാവിയിൽ കരുത്തയായ, സ്വതന്ത്രയായായ ഒരു സ്ത്രീയായി നീ മാറുന്നത് എനിക്ക് കാണാം. ഞാൻ നിന്നെ സ്‌നേഹിക്കുന്നു നിഷാ...നീയാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം. ഓരോ ദിവസവും ഞങ്ങളുടെ സന്തോഷത്തിന്റെ കാരണവും'.