ർവാ ചൗത് ആഘോഷിച്ച് സ്വയം വിവാഹം കഴിച്ച് വാർത്തകളിലിടം നേടിയ ക്ഷമ ബിന്ദു. 24കാരിയായ ക്ഷമ സ്വയം വിവാഹം കഴിക്കുന്നതിനെതിരെ നിരവധി സംഘടനകൾ രംഗത്ത് വന്നിരുന്നു. എന്നാൽ എല്ലാ എതിർപ്പിനേയും അവഗണിച്ച് തന്നെ തന്നെ വിവാഹം ചെയ്ത ക്ഷമ ഇപ്പോഴിതാ ആദ്യമായി കർവാ ചൗത് ആഘോഷിക്കുന്നതിന്റെയും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

ഇൻസ്റ്റഗ്രാമിലൂടെയാണ് ക്ഷമ തന്റെ ആദ്യ കർവാ ചൗതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചുവപ്പു സാരിയുടുത്ത് കൈ നിറയെ കുപ്പിവളകളും നെറ്റിയിൽ സിന്ദൂരവുമണിഞ്ഞ് നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ചിത്രങ്ങളാണ് ക്ഷമ പങ്കുവെച്ചിരിക്കുന്നത്. കൈയിലിരുന്ന അരിപ്പ ചന്ദ്രനു നേരെയുയർത്തി, മുന്നിലെ കണ്ണാടിയിലെ സ്വന്തം പ്രതിബിംബം അരിപ്പയിലൂടെ കാണുന്ന ചിത്രവുമുണ്ട്.

 
 
 
View this post on Instagram

A post shared by Kshama Bindu (@kshamachy)

ചിത്രങ്ങൾക്കൊപ്പം മനോഹമായ ഒരു കുറിപ്പും ക്ഷമ പങ്കുവെച്ചിട്ടുണ്ട്്. ' ഇന്ന് കർവ്വാചൗത്തിൽ എന്റെ പ്രതിബിംബം തന്നെ കണ്ടപ്പോൾ നഷ്ടപ്പെട്ട സ്വാഭിമാനമാണ് എനിക്ക് തിരിച്ചു കിട്ടിയത്.'- എന്നാണ് ക്ഷമ കുറിച്ചത്. മെഹന്ദിയണിഞ്ഞ് ഹൽദിയാഘോഷിച്ച് കഴിഞ്ഞ ജൂണിലായിരുന്നു ആർഭാടപൂർവ്വം വിവാഹം നടത്തിയത്. ഇന്ത്യയിലെ ആദ്യത്തെ സോളോഗമി വിവാഹമായിരുന്നു ക്ഷമയുടേത്. അവനവനോട് പ്രണയം തോന്നി, അവനവനെ ഇണയായി തിരഞ്ഞെടുക്കുന്നതിനെയാണ് സോളോഗമി എന്നു പറയുന്നത്.

സ്വയം വിവാഹം ചെയ്തതിലൂടെ തന്നോടു തന്നെയുള്ള ആദരവ് വെളിവായെന്നാണ് ക്ഷമയുടെ പക്ഷം. ഇന്ത്യയിൽ ആത്മസ്നേഹത്തിന്റെ ആദ്യ മാതൃക സൃഷ്ടിച്ചത് താനാണെന്ന് ക്ഷമ അഭിമാനത്തോടെ പറയുന്നു. വിവാഹം കഴിഞ്ഞ് സ്വയം മധുവിധുവാഘോഷിച്ചതും ക്ഷമ പങ്കുവെച്ചിരുന്നു. ക്ഷമയുടെ പാത പിന്തുടർന്ന് സ്വയം വിവാഹിതയായി പ്രഖ്യാപിച്ച് സീരിയൽ താരം കനിഷ്‌ക സോണിയും അടുത്തിടെ രംഗത്തെത്തിയിരുന്നു.