- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മിഠായികൾ അമ്മ മോഷ്ടിച്ചു'; പൊലീസിൽ പരാതി നൽകുന്ന മൂന്ന് വയസുകാരൻ; നടപടിയെടുക്കുമെന്ന് വനിതാ പൊലീസുകാരി; വൈറലായി വീഡിയോ
ബുർഹാൻപൂർ: അമ്മയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകുന്ന മൂന്നുവയസുകാരന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. അമ്മ അവന്റെ മിഠായികൾ മോഷ്ടിച്ചു എന്നാണ് മൂന്നുവയസുകാരന്റെ പരാതി. മധ്യപ്രദേശിലെ ബുർഹാൻപൂരിലെ പൊലീസ് എയ്ഡ് പോസ്റ്റിലാണ് സംഭവം നടന്നതെന്നാണ് വിവരം.
തന്റെ മിഠായികൾ മോഷ്ടിച്ചതിന് അമ്മയ്ക്കെതിരെ പരാതി രജിസ്റ്റർ ചെയ്യാൻ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പിതാവിനെ നിർബന്ധിക്കുകയായിരുന്നു. കുട്ടിയുടെ മേൽ കാജൽ പുരട്ടുന്നതിനിടെ കുട്ടിയുടെ അമ്മ അവന്റെ കവിളിൽ പിടിച്ചതാണ് കുട്ടിയെ പ്രകോപിപ്പിച്ചതെന്നും, അതിനാണ് പരാതി നൽകാൻ എത്തിയത് എന്നുമാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്.
ഒരു വൈറൽ വീഡിയോയിൽ, കുട്ടിയുടെ പരാതി രജിസ്റ്റർ ചെയ്തതായി അഭിനയിക്കുന്ന ഒരു പൊലീസുകാരിയെ കാണാം. വനിതാ ഓഫീസർ പരാതി എഴുതിയ പോലെ കാണിച്ച് ഒരു കടലാസിൽ കുട്ടിയുടെ 'ഒപ്പ്' വാങ്ങുന്നത് വീഡിയോയിൽ കാണാം.
3 साल के नन्हे मासूम ने खोली अपनी माँ की पोल..!!
- Ajay Sharma (@Ajaysharma2280) October 17, 2022
मासूम ने कहा- मेरी मम्मी चोरी करती है, मेरी चॉकलेट चुराकर खा जाती है, उन्हें जेल में डाल दो..!! देखें वायरल वीडियो#ViralVideos pic.twitter.com/7URcZePvvb
മൂന്ന് വയസ്സുകാരന്റെ പരാതി സ്വീകരിക്കുന്നതായി നടിച്ച വനിതാ ഓഫീസർ ഉൾപ്പെടെ അവിടെ ഉണ്ടായിരുന്നവരെല്ലാം അവന്റെ കുസൃതി കണ്ട് രസിച്ചു. അവന്റെ പ്രായത്തിലുള്ള കുട്ടികൾ സാധാരണയായി പൊലീസിനെ ഭയപ്പെടുമ്പോൾ പൊലീസിൽ പരാതി നൽകാൻ അവൻ എത്തിയത് പൊലീസുകാരെയും അമ്പരപ്പിച്ചു. അമ്മയ്ക്ക് എതിരെ നടപടി എടുക്കുമെന്ന് കുട്ടിയെ ബോധ്യപ്പെടുത്തിയാണ് പൊലീസ് ചിരിയോടെ അവനെ മടക്കി അയച്ചത്.
'അവന്റെ അമ്മ അവനെ കുളിപ്പിച്ച ശേഷം കണ്ണിൽ കൺമഷി ഇടുകയായിരുന്നു. എന്നാൽ അവൻ ചോക്ലേറ്റ് കഴിക്കാൻ നിർബന്ധിച്ച് അവളെ ശല്യപ്പെടുത്തുകയും അവൾ അവനെ ചെറുതായി അടിക്കുകയും ചെയ്തു. തുടർന്ന് അവൻ കരയാൻ തുടങ്ങി. അവനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ എന്നോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞാൻ അവനെ ഇവിടെ കൊണ്ടുവന്നത്'- പിതാവ് പറഞ്ഞു.
കുട്ടിയുടെ പരാതി കേട്ട് എല്ലാവരും ചിരിച്ചുവെന്ന് സബ് ഇൻസ്‌പെക്ടർ പ്രിയങ്ക നായക് പറഞ്ഞു. 'പിന്നീട്, അവന്റെ അമ്മയ്ക്ക് മോശമായ ഉദ്ദേശ്യമൊന്നുമില്ലെന്ന് ഞാൻ അവനോട് വിശദീകരിച്ചു. കുറച്ചുസമയത്തിനു ശേഷം അവൻ വീട്ടിലേക്ക് പോയി'- അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്