- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എനിക്കറിയില്ലായിരുന്നു എന്റെ എല്ലാമെല്ലാം നിങ്ങളാണെന്ന്'; സഹോദരിയുടെ മക്കൾക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് റിമി ടോമി
'എനിക്കറിയില്ലായിരുന്നു എന്റെ എല്ലാമെല്ലാം നിങ്ങളാണെന്ന്'; സഹോദരിയുടെ മക്കൾക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് റിമി ടോമി
സഹോദരിയുടെ മക്കൾക്കൊപ്പം നിൽക്കുന്ന മനോഹര ചിത്രങ്ങൾ പങ്കുവച്ച് ഗായിക റിമി ടോമി. അനിയത്തി റീനുവിന്റെ മക്കളായ കുട്ടാപ്പി, കുട്ടിമണി എന്നിവർക്കൊപ്പമുള്ള റിമിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കുട്ടികൾക്കൊപ്പം കാഴ്ചകൾ ആസ്വദിക്കുന്നതിന്റെ മനോഹര ദൃശ്യങ്ങളാണ് റിമി പോസ്റ്റ് ചെയ്തത്. കുട്ടിമണി എന്ന ഇസബെല്ലിനെ കൈയിൽ എടുത്തു നിൽക്കുകയാണ് റിമി. തൊട്ടടുത്തു തന്നെ കുട്ടാപ്പിയുമുണ്ട്.
'എനിക്കറിയില്ലായിരുന്നു എന്റെ എല്ലാമെല്ലാം നിങ്ങളാണെന്ന്'. ചിത്രം പങ്കുവെച്ചുകൊണ്ട് റിമി ടോമി കുറിച്ചു. താരത്തിന്റെ പോസ്റ്റ് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മുൻപും സഹോദരങ്ങളുടെ മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും റിമി ടോമി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കുട്ടികളെ കൂട്ടിയുള്ള റിമിയുടെ യാത്രാ വിഡിയോകളും പുറത്തുവന്നിരുന്നു.
റിമിയെപ്പോലെ തന്നെ കുട്ടിത്താരങ്ങൾക്കും സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. യൂട്യൂബ് ചാനലുമായി കുട്ടാപ്പിയും റിമിയുടെ സഹോദരന്റെയും നടി മുക്തയുടേയും മകളയ കൺമണിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. തനിക്കു ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് സഹോദരങ്ങളുടെ കുഞ്ഞുങ്ങളെന്ന് പൊതുവേദിയിലുൾപ്പെടെ റിമി ടോമി പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്.