കൊച്ചുമകൾക്കൊപ്പമുള്ള ചിത്രം പകർത്തിയവരോട് രോഷാകുലരായി ജയാ ബച്ചൻ. മുംബൈയിൽ നടക്കുന്ന ലാക്‌മേ ഫാഷൻ വീക്കിനിടെയാണ് ദൃശ്യങ്ങൾ പകർത്തിയ ആരാധകരോട് ജയ ബച്ചൻ ക്ഷുഭിതയായത്. കൊച്ചു മകൾ നവ്യ നവേലി നന്ദയോടൊപ്പമായിരുന്നു ജയ എത്തിയത്. നവ്യക്കൊപ്പമുള്ള ചിത്രങ്ങൾ പകർത്തിയതോടെ ജയ ക്ഷുഭിതയായി. നിങ്ങൾ ഈ ചിത്രങ്ങൾ ശരിയായ രീതിയിലാണോ ഉപയോഗിക്കുക എന്നായിരുന്നു ജയയുടെ ചോദ്യം.

ആരാധകരോട്് രോഷാകുലയാകുന്ന ജയയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജയക്കെതിരെ വൻ വിമർശനവുമായി സോഷ്യൽ മീഡിയയും എത്തി. 'ഇവർ എന്തിനാണ് എല്ലായിപ്പോഴും ഇത്രയും ക്ഷുഭിതയാകുന്നത്?' എന്നാണ് പലരും വിഡിയോക്കു താഴെ ചോദിക്കുന്നത്. മാധ്യമങ്ങൾ ഇവർക്ക് ഇത്രയേറെ പ്രാധാന്യം നൽകേണ്ട ആവശ്യമില്ലെന്നാണ് മറ്റുചിലരുടെ പക്ഷം.

അടുത്തിടെ അമ്മ ശ്വേത ബച്ചനും ജയ ബച്ചനും ഒപ്പമുള്ള ചിത്രങ്ങളും നവ്യ പങ്കുവച്ചിരുന്നു. മൂന്നുപേരും സന്തോഷത്തോടെ കാമറയ്ക്ക് പോസ് ചെയ്യുന്നതാണ് ചിത്രം. അമിതാഭ് ബച്ചന്റെ എൺപതാം ജന്മദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടികളിലും കൊച്ചുമകൾക്കൊപ്പം ജയ ബച്ചൻ ഉണ്ടായിരുന്നു.