തിരുവനന്തപുരം: യുറോപ്പ് പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തെ രൂക്ഷമായി വിമർശിച്ച് എ.പി.അബ്ദുള്ളക്കുട്ടി. തന്റെ പഴയകാല ചിത്രവും അനുഭവവും പങ്കുവെച്ചു കൊണ്ടായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വിമർശനം.

വിദേശ യാത്ര കഴിഞ്ഞുള്ള പിണറായി വിജയന്റെ പ്രതികരണം കേട്ടു. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കണമെന്ന ആഗ്രഹം പിണറായി വിജയൻ ചാനലുകളിൽ പറയുന്നത് കേട്ടപ്പോൾ ചിരിവന്ന ഒരു പ്രേക്ഷകനാണ് താൻ. ഈ പഴയ സഖാവിന് ചിരിയടക്കാൻ കഴിയാത്തതിനാലാണ് ഈ തുറന്ന കത്ത് എന്നു പറഞ്ഞു കൊണ്ടാണ് അബ്ദുള്ളക്കുട്ടി ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.

1993 മാർച്ചിൽ ഒരു ഞായറാഴ്ച ദിവസം, വടക്കൻ മലബാറിലെ ആദ്യ മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി എസ്.എസ് അലുവാലിയായെയും അന്നത്തെ മുഖ്യമന്ത്രി കരുണാകരനെയും തടയാനും ഉദ്ഘാടന ചടങ്ങ് അലങ്കോലപ്പെടുത്താനും കോടിയേരി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉദ്ഘാടന പരിപാടി കലക്കാൻ പോയ തന്റെ കോലം പങ്കുവെയ്ക്കുന്നു. കരുണാകരന്റെ പൊലീസ് ഉടുതുണിയില്ലാതെ എന്നെയും എസ്എഫ്‌ഐ സഖാക്കളേയും തൂക്കി ഇടിവണ്ടിയിലേക്ക് വലിച്ചെറിഞ്ഞു. സ്വാശ്രയ കോളേജുകൾ, തുടർന്ന് ഡീംഡ് യൂണിവേഴ്‌സിറ്റികൾ എന്നിങ്ങനെയുള്ള കേരളത്തിന്റെ സ്വപനങ്ങളെല്ലാം തകർത്തത് പരിയാരം സമരം കഴിഞ്ഞ് മൂന്നാം ദിവസം കൂത്തുപറമ്പ് വെടിവെയ്പോട് കൂടിയാണ്. അഞ്ച് പേർ കൊല്ലപ്പെട്ടു. പുഷ്പൻ കൊല്ലാകൊല ചെയ്യപ്പെട്ട് ഇന്നും രോഗശയ്യയിൽ.

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കുമെന്നൊക്കെ പിണറായി വിജയന് പ്രസം?ഗിക്കാൻ നാണമില്ലെ. ഒരു കാര്യം കൂടി ഓർമ്മിപ്പിക്കാം. കൃത്യമായി പറഞ്ഞാൽ 1986-ൽ കേരളം ഹയർ എഡ്യുക്കേഷന്റെ ഹബ്ബ് ആകാനുള്ള സാധ്യത തകർത്ത ഒരു സംഭവം നടന്നത്. അതിന്റെ പിന്നിൽ പിണറായി വിജയന്റെ ?ഗുരു അച്യുതാനന്ദനാണ്. അങ്കമാലി ലിറ്റിൽ ഫ്‌ളവർ കണ്ണാശുപത്രിയിൽ ഒഫ്താൽമോളജി പിജി കോഴ്‌സ് സ്വകാര്യ മേഖലയിൽ കരുണാകരൻ സർക്കാർ അനുവദിച്ചു. ആ നയം നാം സ്വീകരിച്ചിരുന്നുവെങ്കിൽ കേരളം ഒരു വലിയ മണിപ്പാൽ ആ കുമായിരുന്നു.

എന്നാൽ അതിനെതിരെ വലിയ കലാപം നടന്നു. ആ വിദ്യാഭ്യാസ വിപ്ലവവും പുരോഗതിയും തകർത്തത് അച്യുതാനന്ദൻ ഇറക്കിവിട്ട എസ്എഫ്‌ഐ കുഞ്ഞാടുകളാണ്. അവിടെയാണ് കേരള നാശത്തിന്റെ വിത്ത് കുരുത്തത്. അതാണ് നാം ഇന്ന് അനുഭവിക്കുന്നത്. ഇപ്പോൾ ലണ്ടനിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ പാർട്ട് ടൈമായി ജോലി ചെയ്യുന്ന മലയാളി വിദ്യാർത്ഥികളെ കണ്ടെന്ന് പറയുമ്പോൾ, അതിന്റെ പൂർണ്ണ ഉത്താരവാദിത്വം കമ്യൂണിസ്റ്റ് പാർട്ടിക്കാണുള്ളത് എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഫേസ്‌ബുക്ക് കുറിപ്പ്
പ്രിയ പിണറായി, നിങ്ങളുടെ വിദേശ യാത്ര കഴിഞ്ഞുള്ള ഇന്നത്തെ പ്രതികരണം കേട്ടു. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കണമെന്ന അങ്ങയുടെ ആഗ്രഹം ചാനലുകളിൽ പറയുന്നത് കേട്ടപ്പോൾ ചിരിവന്ന ഒരു പ്രേക്ഷകനാണ് ഈയുള്ളവൻ. ഈ പഴയ സഖാവിന് ചിരിയടക്കാൻ കഴിയാത്തതിനാലാണ് ഈ തുറന്ന കത്ത്.

1994 മാർച്ചിൽ ഒരു ഞാറാഴ്ച ദിവസം. വടക്കൻ മലബാറിലെ ആദ്യമെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം. കേന്ദ്ര ആരോഗ്യ മന്ത്രി SS അലുവാലിയായും, മുഖ്യമന്ത്രി കരുണാകരനും ഉൽഘാടനം ചെയ്യുന്ന ചടങ്ങ് അലങ്കോലപ്പെടുത്താൻ അങ്ങും കോടിയേരിയും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉദ്ഘാടനംപരിപാടി കലക്കാൻ പോയ എന്റെ കോലമാണ്
ഈ കുറിപ്പിന് താഴെ കാണുന്ന ചിത്രം. കരുണാകരന്റെ പൊലീസ് ഉടുതുണിയില്ലാതെ തൂക്കി ഇടിവണ്ടിയിലേക്ക് വലിച്ചെറിഞ്ഞു
എന്നെയും SFI സഖാക്കളേയും ...

സ്വാശ്രയ കോളേജുകൾ ... തുടർന്ന് ഡീമ്ഡ് യൂണിവേഴ്‌സിറ്റികൾ
കേരളത്തിന്റെ ആ സ്വപ്നങ്ങളെല്ലാം തകർത്തത് പരിയാരം സമരം കഴിഞ്ഞ് മൂന്നാം ദിവസം കൂത്തുപറമ്പ് വെടിവെപ്പോട് കൂടിയാണ്. അഞ്ച് പേർ കൊല്ലപ്പെട്ടു. പുഷ്പൻ കൊല്ലാകൊല ചെയ്യപ്പെട്ട് ഇന്നും രോഗശയ്യയിൽ.
മിസ്റ്റർ പിണറായി നിങ്ങൾക്ക് നാണമില്ലെ? ഇങ്ങനെയൊക്കെ പ്രതികരിക്കാൻ നിങ്ങള്ക്ക് ഓർമ്മശക്തി പോയൊ? രാഷ്ട്രീയ അൾസിമേഷ്യ ബാധിച്ചോ?

ഒരു കാര്യം കൂടി ഓർമ്മിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. കൃത്യമായി പറഞ്ഞാൽ 1986ൽ ആണ് കേരളം ഹയർ എഡുക്കേഷന്റെ ഹബ്
ആവാനുള്ള സാധ്യത തകർത്ത ഒരു സംഭവം ഓർമ്മിപ്പിക്കാം. അതിന്റെ പിന്നിൽ നിങ്ങളുടെ ഗുരു അച്ചുതാനന്ദനാണ്. അങ്കമാലി ലിറ്റിൽ ഫ്‌ളവർ കണ്ണാശുപത്രിയിൽ ഒഫ്താൽമോളജി PG കോഴ്‌സ് സ്വകാര്യ മേഖലയിൽ കരുണാകര സർക്കാർ അനുവദിച്ചു.
ആ നയം നാം സ്വീകരിച്ചിരുന്നുവെങ്കിൽ കേരളം ഒരു വലിയ മണിപ്പാൽ ആകുമായിരുന്നു. അതിനെതിരെ വലിയ കലാപം നടന്നു. ആ വിദ്യാഭ്യാസ വിപ്ലവം പുരോഗതി തകർത്തത് അച്ചുതാനന്ദൻ ഇറക്കിവിട്ട SFIകുഞ്ഞാടുകാണ്.
പിണറായി സഖാവേ, പിണറായി എന്ന സ്ഥലം ആ പേര് അവിടെയാണ് കേരള നാശത്തിന്റെ ആശത്തിന്റെ വിത്ത് കുരുത്തത്. അതാണ് നാം അനുഭവിക്കുന്നത്. അങ്ങ് പറഞ്ഞില്ലേ, ലണ്ടനിലെ 5 Star ഹോട്ടലിൽ പാർട്ട് ടൈമായി ജോലി ചെയ്യുന്ന മലയാളി വിദ്യാർത്ഥികളെ കണ്ടെന്ന്. അതിന് ഉത്തരവാദി നിങ്ങളുടെ പാർട്ടിയാണ്.