കുടുംബത്തിലെ ഏറ്റവും ചെറിയ അംഗത്തിനൊപ്പമുള്ള മനോഹര ദൃശ്യങ്ങൾ പങ്കുവച്ച് ഗായിക സിതാര കൃഷ്ണകുമാർ. അടുത്ത ബന്ധുക്കളായ അപർണ മേനോൻ-ഹരിദാസ് ദമ്പതികളുടെ മകൾ നൈനികയെ നെഞ്ചോടു ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് ഗായിക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. 'ഞങ്ങൾ എല്ലാവരും അവളുമായി സ്‌നേഹത്തിലായി' എന്ന അടിക്കുറിപ്പോടെയാണ് സിതാരയുടെ പോസ്റ്റ്.

സിതാരയുടെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. സിതാരയുടെ മകൾ സാവൻ ഋതുവും നൈനികയെ കൊഞ്ചിക്കുന്ന ദൃശ്യങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. അമ്മ സാലിയും സിതാരയ്‌ക്കൊപ്പമുണ്ട്. കുടുംബാഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങളും വിഡിയോയുമാണ് സിതാര കൃഷ്ണകുമാർ പങ്കുവച്ചത്.

കുഞ്ഞു നൈനികയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കി സിതാര പോസ്റ്റ് ചെയ്ത മനോഹരമായ വിഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകശ്രദ്ധ കവർന്നത്. നിരവധി പേരാണു പ്രതികരണങ്ങളറിയിച്ചു രംഗത്തെത്തുന്നത്.