ടി മേഘ്‌നാ രാജിന്റെ മകൻ ജൂനിയർ ചീരുവിന് രണ്ടാം പിറന്നാൾ. മകന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് മകനൊപ്പമുള്ള ചില സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മേഘ്‌ന. 'എന്റെ അനുഗ്രഹം! ഞങ്ങളുടെ കുഞ്ഞിന് 2 വയസ്സ്!'. എന്നാണ് മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരം കുറിച്ചത്. മേഘ്‌നയുടെ പോസ്റ്റിന് താഴെ കുഞ്ഞുചീരുവിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് ആരാധകർ.

ഒക്ടോബർ 22 നാണ് ജൂനിയർ ചീരുവിന്റെ പിറന്നാൾ. ഒരു നവരാത്രി നാളിലാണ് ജൂനിയർ ചീരു എന്ന റായന്റെ ജനനം മകന്റെ ഒന്നാം പിറന്നാളിന് മേഘ്‌ന ഹൃദയം തൊടുന്നൊരു കുറിപ്പ് പങ്കുവച്ചിരുന്നു. 'ചീരു...നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസ്സായി.. ഞാൻ നിന്നെ സ്‌നേഹിക്കുന്നു എന്റെ കുഞ്ഞേ, നീ എത്ര വേഗത്തിലാണ് വളരുന്നത്. നമ്മൾ എന്നും ഇങ്ങനെ പരസ്പരം ചേർന്നിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു! ജന്മദിനാശംസകൾ! അപ്പയും അമ്മയും നിന്നെ സ്‌നേഹിക്കുന്നു.' സോഷ്യൽ മീഡിയയെ ഏറെ സ്പർശിച്ച ഒരു കുറിപ്പായിരുന്നു അത്.

 
 
 
View this post on Instagram

A post shared by Meghana Raj Sarja (@megsraj)

റയാന്റെ ആദ്യ വിജയദശമി ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങളും കഴിഞ്ഞ ദിവസം മേഘ്‌ന പങ്കുവച്ചിരുന്നു. കഴിഞ്ഞ കൊല്ലം നവരാത്രി നാളിലാണ് ജൂനിയർ ചീരു എന്ന റയാന്റെ ജനനം. നവരാത്രി ആഘോഷങ്ങൾക്കായി ഒരുക്കിയ ബൊമ്മക്കൊലുവിന് മുന്നിലിരുക്കുന്ന മകന്റെ ചിത്രങ്ങളാണ് താരം ആരാധകർക്കായി പോസ്റ്റ് ചെയ്തത്. അതുപോലെ മകന്റെ പേരിടൽ ചടങ്ങിന്റെ വിഡിയോയും മേഘ്‌ന പോസ്റ്റ് ചെയ്തിരുന്നു. മകന്റെ ഓരോ വിശേഷവും ആരകാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. മേഘ്‌ന ഗർഭിണിയായിരിക്കെയാണ് ഭർത്താവ് ചീരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്.