- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം മക്കളെ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ടു വരും വഴി മറ്റൊരു കാറുമായി കൂട്ടിയിടിച്ച്: മൂത്തമകൾ ആശുപത്രിയിലെന്ന് താരം
നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. സ്‌കൂൽ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. കാനഡയിൽവച്ചാണ് സംഭവം. അപകടത്തിൽ നിസ്സാര പരിക്കേറ്റ രംഭയുടെ മൂത്തമകൾ സാഷ ആശുപത്രിയിലാണ്. സ്‌കൂളിൽനിന്നു കുട്ടികളെ തിരിച്ചുകൊണ്ടുപോകുന്ന വഴി രംഭയുടെ കാറിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. രംഭയും കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ആശുപത്രിയിൽ കഴിയുന്ന സാഷയുടെ ചിത്രം പങ്കുവച്ചായിരുന്നു രംഭ ഈ വിവരം ആരാധകരെ അറിയിച്ചത്.
''സ്‌കൂളിൽനിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്ന വഴിയിൽ ഞങ്ങളുടെ കാറിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഞാനും കുട്ടികളും എന്റെ മുത്തശ്ശിയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഞങ്ങൾ എല്ലാവരും നിസ്സാര പരിക്കുകളോടെ സുരക്ഷിതരാണ്. എന്റെ കുഞ്ഞു സാഷ ഇപ്പോഴും ഹോസ്പിറ്റലിലാണ്.''രംഭ പറഞ്ഞു.
മോശം ദിവസം, മോശം സമയം എന്ന് പറഞ്ഞായിരുന്നു രംഭ അപകടത്തെക്കുറിച്ച് വിവരിച്ചത്. അപകടത്തിൽപ്പെട്ട കാറിന്റെ ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. അപകട വിവരമറിഞ്ഞ സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിപേർ രംഭയ്ക്ക് ആശ്വാസവാക്കുകളുമായി എത്തി. ''നീയും കുട്ടികളും സുരക്ഷിതരാണെന്നറിഞ്ഞതിൽ ആശ്വാസമുണ്ട്. കരുത്തോടെയിരിക്കൂ'' എന്നായിരുന്നു രാധിക ശരത്കുമാറിന്റെ കമന്റ്. ''ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ കുടുംബത്തിനൊപ്പമുണ്ട്. സാഷയ്ക്കും പെട്ടെന്നു ഭേദമാവും, ഭയപ്പെടാനൊന്നുമില്ല.'' നടി സ്‌നേഹ പ്രതികരിച്ചു.
2011 ലായിരുന്നു രംഭയും ഇന്ദ്രകുമാറും വിവാഹിതരാകുന്നത്. വിവാഹശേഷം സിനിമയിൽനിന്ന് മാറിനിൽക്കുന്ന രംഭയ്ക്ക് രണ്ട് പെൺകുട്ടികളും ഒരു മകനുമാണ്.