- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈഫൽ ഗോപുരത്തിനു മുന്നൽ വെച്ച് ഹൻസികയെ പ്രൊപ്പോസ് ചെയ്ത് സുഹൈൽ കതൂരി; യെസ് പറഞ്ഞ് നടി: വിവാഹം ഡിസംബർ നാലിന്
ഈഫൽ ഗോപുരത്തിനു മുന്നൽ വെച്ച് ഹൻസികയെ പ്രൊപ്പോസ് ചെയ്ത് പ്രതിശ്രുത വരൻ സുഹൈൽ കതൂരി. ഡിസംബർ നാലിനാണ് ഇരുവരുടേയും വിവാഹം. മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ്സ് പങ്കാളിയുമാണ് സുഹൈൽ കതൂരി. ഈഫൽ ഗോപുരത്തിനു മുൻപിൽ വച്ച് സുഹൈൽ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ ഹൻസിക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.
ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തിൽ ഡിസംബർ നാലിനാണ് ഇരുവരുടെയും വിവാഹം. രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. ഡിസംബർ രണ്ടിന് സൂഫി പരിപാടിയോട് കൂടിയാണ് വിവാഹച്ചടങ്ങുകൾക്ക് തുടക്കമാകുക. മെഹന്ദി-സംഗീതാഘോഷം ഡിസംബർ മൂന്നിനാണ്. ഡിസംബർ നാലിന് ഹാൽദി. തൊട്ടടുത്ത ദിവസം വിവാഹം.
മുംബൈ സ്വദേശിയായ ഹൻസിക ടെലിവിഷൻ സീരിയലിലൂടെ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തുന്നത്. ഋതിക് റോഷന്റെ ഹിറ്റ് ചിത്രമായ കോയി മിൽഗയയിൽ ഹൻസിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ, ആപ് കാ സുരൂർ, മണി ഹേ തോ ഹണി ഹേ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അല്ലു അർജുൻ ചിത്രം ദേസമുരുഡുവിൽ നായികയായാണ് ഹൻസിക തെന്നിന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്.