- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗായകൻ ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനാകുന്നു; വധു സംവിധായകൻ സേതുവിന്റെ മകൾ അശ്വതി: വിവാഹം നവംബർ 26ന് കൊച്ചിയിൽ
റിയാലിറ്റി ഷോയിലൂടെ താരമായ ഗായകൻ ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനാകുന്നു. സംവിധായകൻ സേതുവിന്റെ മകൾ അശ്വതിയാണ് ശ്രീനാഥിന്റെ വധു. നവംബർ 26ന് കൊച്ചി ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ വച്ചാണ് ഇരുവരുടേയും വിവാഹം. മെയ് 26നായിരുന്നു അശ്വതിയുടെയും ശ്രീനാഥിന്റെയും വിവാഹനിശ്ചയം. ആറു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവരുടേയും വിവാഹം.
ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാന്തര ബിരുദ വിദ്യാർത്ഥിയാണ് അശ്വതി. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിലൂടെയാണ് ശ്രീനാഥ് സംഗീതരംഗത്തെത്തിയത്. കഴിഞ്ഞ 12 വർഷമായി സ്റ്റേജ് ഷോകളിൽ സജീവമാണ്. സംഗീതസംവിധാനത്തിലും ശ്രദ്ധേയ സാന്നിധ്യമാണ് ശ്രീനാഥ്. ഒരു കുട്ടനാടൻ ബ്ലോഗ്, സഭാഷ് ചന്ദ്രബോസ്, മേം ഹൂം മൂസ എന്നീ ചിത്രങ്ങൾക്കു സംഗീതമൊരുക്കി.
Next Story