രോഗ്യ പ്രശ്‌നങ്ങളെല്ലാം മാറി സുന്ദരക്കുട്ടപ്പനായി ശ്രീനിവാസൻ വീണ്ടും എത്തി. നിർമ്മാതാവും മെറിലാന്റ് സ്റ്റുഡിയോ ഉടമ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനുമായ വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് നിറഞ്ഞ ചിരിയുമായി ശ്രീനിവാസൻ എത്തിയത്. മകൻ വിനീതാണ് കാറിൽ നിന്നിറങ്ങിയ അദ്ദേഹത്തെ വിവാഹ വേദിയിലേക്ക് എത്തിച്ചത്.

ചടങ്ങിലുടനീളം അദ്ദേഹം ചിരിയും കുശലം പറച്ചിലുമായി നിറഞ്ഞു നിന്നു. താരം ചിരിച്ചുല്ലസിച്ച് മോഹൻലാലിനൊപ്പം സന്തോഷം പങ്കിടുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമയുടെ നിർമ്മാതാവായിരുന്നു വിശാഖ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഹൃദയവും നിർമ്മിച്ചത് വിശാഖ് ആണ്.

ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരുന്ന ശ്രീനിവാസൻ, നവാഗതനായ ജയലാൽ ദിവാകരന്റെ 'കുറുക്കൻ' സിനിമയിലൂടെ വീണ്ടും സജീവമാകും. വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.