- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് സാരി ഉടുക്കുന്നത് അത്ര ഇഷ്ടമല്ല; ആഭരണങ്ങളും ഷൂസും പെയർ ചെയ്ത് ലുക്ക് സൃഷ്ടിക്കാൻ ശ്രമിക്കും: മുടിയിൽ ഒന്നും ചെയ്യാറില്ല: ബ്യൂട്ടി വിശേഷങ്ങൾ പറഞ്ഞ് ഹണി റോസ്
അഭിനയത്തിലുപരി ഫാഷൻ സെൻസ് കൊണ്ടും ആരാധകരെ നേടിയ താരമാണ് ഹണി റോസ്. താരത്തിന്റെ വസ്ത്രധാരണവും മേക്കപ്പും ഷൂസും എല്ലാം ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. സാരിയാണ് ഹണിക്കു കൂടുതൽ ചേരുന്നതെന്ന് ആരാധകർ അഭിപ്രായപ്പെടാറുണ്ട്. എന്നാൽ സാരിയോട് ഹണിക്ക് അത്ര താൽപര്യമില്ല എന്നതാണ് സത്യം. രാവിലെ മുതൽ വൈകിട്ടു വരെ സാരിയുടുത്തു നടക്കുക വളരെ ബുദ്ധിമുട്ടാണ്. സിനിമയിൽ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്നു പ്രാർത്ഥിക്കാറുണ്ടെന്നും താരം പറയുന്നു.
പൊതുപരിപാടികളിൽ പോകുമ്പോൾ വസ്ത്രത്തിലാണ് കൂടുതലും ശ്രദ്ധിക്കുക. അതിനു യോജിക്കുന്നവ ആക്സസറൈസ് ചെയ്യും. ഇങ്ങനെ ആഭരണങ്ങളും ഷൂസും പെയർ ചെയ്ത് ലുക്ക് സൃഷ്ടിക്കാനാണ് ശ്രമിക്കാറുള്ളത്. ജീൻസ് അധികം ധരിക്കാറില്ലായിരുന്നു. അടുത്തിടെ പാന്റ്സ് ധരിച്ചു തുടങ്ങിയെന്നും ഹണിറോസ് പറഞ്ഞു. ജീൻസിനെക്കാൾ പാന്റ്സ് ആണ് കംഫർട്ടബിൾ. കടയിൽ പോയി സാധനങ്ങൾ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമല്ല. അമ്മയാണ് ഷോപ്പിങ്ങിന് ഒപ്പം വരുക. അതിൽ രണ്ടുപേർക്കും ഇഷ്ടപ്പെടുന്നതു വാങ്ങുകയാണ് ചെയ്യുന്നത്.
ബ്രാൻഡഡ് സാധനങ്ങൾ അധികം ഉപയോഗിക്കുന്ന ആളല്ലെന്നും താരം പറഞ്ഞു. ധരിക്കുമ്പോൾ കംഫർട്ട് ലഭിക്കുന്ന വസ്ത്രം ഏതു ബ്രാൻഡിന്റെ ആണെങ്കിലും ഉപയോഗിക്കും. മുടിയിൽ ഒന്നും ചെയ്യാറില്ല. ഹെയർസ്റ്റൈൽ പരീക്ഷണങ്ങൾ ചില കഥാപാത്രങ്ങൾക്കു ചെയ്യേണ്ടി വരുമ്പോൾ ബുദ്ധിമുട്ടാകും. മുടിക്ക് നിറം നൽകുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ ഞാൻ എപ്പോൾ കളർ ചെയ്താലും അടുത്ത സിനിമ വരുമ്പോൾ കറുപ്പിക്കേണ്ടി വരും. അടുത്തിടെ കളർ ചെയ്തിരുന്നു. പക്ഷേ പിന്നാലെ വന്ന തെലുങ്ക് സിനിമയിൽ ഒരു നാടൻ കഥാപാത്രമാണ്. അതോടെ മുടിയുടെ നിറം മാറ്റേണ്ടി വന്നു. അധികം കെമിക്കൽ ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്നതും മുടിയിൽ പരീക്ഷണങ്ങൾ ഒഴിവാക്കാൻ കാരണമാണ്.