കൻ എഡ് ബെർണാഡിന് ജന്മദിനാശംസകൾ നേർന്ന് ഒരു കുറിപ്പും ചിത്രവും പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി മഞ്ജു സുനിച്ചൻ. മകനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് ഹൃദ്യമായൊരു കുറിപ്പുമായാണ് മഞ്ജു പിറന്നാൾ സന്തോഷം പങ്കുവച്ചത്. നിരവധിപ്പേരാണ് മഞ്ജുവിന്റെ മകന് പിറന്നാൾ ആശംസകൾ നേരുന്നത്

മഞ്ജു സുനിച്ചൻ പങ്കുവച്ച കുറിപ്പ്
'അമ്മേടെ കുഞ്ഞിന് പിറന്നാൾ ആശംസകൾ....ഓരോ പിറന്നാളുകൾ പിന്നിട്ട് നീ ഇപ്പൊൾ വലിയ ആളായി...സങ്കടം വരുമ്പോൾ എന്താടോ എന്ന് ചോദിച്ച് അമ്മയെ ചേർത്ത് പിടിക്കാൻ പാകത്തിന് വലിയ ആൾ.. എന്നാലും അമ്മക്ക് നീ എന്നും ആ പൊടി കുഞ്ഞാണ്... എന്റെ കുഞ്ഞിന് എല്ലാ നന്മകളും നേരുന്നു...എല്ലാവരുടെയും പ്രാർത്ഥന എന്റെ മോന് ഉണ്ടാകണം...'. മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു ഫേസ്‌ബുക്കിൽ കുറിച്ചു.