വിവാഹ തീയതിയും വിവാഹ വസ്ത്രവും ആരാധകരുമായി പങ്കുവെച്ച് സീരിയൽ താരം ഗൗരി കൃഷ്ണൻ. നവംബർ 24നാണ് ഗൗരിയും സംവിധായകൻ മനോജ് പേയാടും തമ്മിലുള്ള വിവാഹം. സമൂഹമാധ്യമത്തിലൂടെയാണ് ഗൗരി വിവാഹതീയതി അറിയിച്ചത്. ഒപ്പം വിവാഹവസ്ത്രത്തിന്റെ വിഡിയോയും താരം പങ്കുവച്ചിരുന്നു. ഇതിൽ തീയതിയും ആലേഖനം ചെയ്തിരുന്നു.

ഗൗരി നായികയായി അഭിനയിച്ച പൗർണമിത്തിങ്കൾ സീരിയലിന്റെ സംവിധായകനാണ് മനോജ് പേയാട്. ഫെബ്രുവരി 11ന് ആയിരുന്നു ഇവരുടെയും വിവാഹനിശ്ചയം. മനോജ് തിരുവനന്തപുരം സ്വദേശിയാണ്. കോട്ടയമാണ് ഗൗരിയുടെ സ്വദേശം.

 
 
 
View this post on Instagram

A post shared by Gowri M krishnan (@gowri_krishnon)

അഭിനയത്തോടൊപ്പം വ്‌ലോഗറും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായും ശ്രദ്ധ നേടിയ താരമാണ് ഗൗരി. 'അനിയത്തി' എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പൗർണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി.