- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപേട്ടന് എത്ര ടേക്ക് എടുക്കാനും മടിയില്ല; വർഷങ്ങൾക്ക് ശേഷം ഈയടുത്താണ് ദിലീപേട്ടനെ വീണ്ടും കാണുന്നത്; വിശേഷങ്ങൾ പങ്കുവെച്ച് നിത്യാ ദാസ്
'ഈ പറക്കും തളിക'എന്ന ഹാസ്യ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നിത്യാ ദാസ്. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം മകളുമൊത്ത് റീൽസ് ചെയ്യുന്നതിൽ സജീവമാണ്. ഏതാനും തമിഴ് സീരിയലുകളിലും നിത് അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ പള്ളിമണി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.
അവന്തിക എന്നാ കഥാപാത്രത്തെയാണ് പള്ളിമണിയിൽ നിത്യ അവതരിപ്പിക്കുന്നത്. പൂർണഗർഭിണിയായാണ് താരം വേഷമിടുന്നത്. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞാൻ അഭിനയിക്കുന്ന സിനിമയാണ്. നല്ല കഥാപാത്രമായതുകൊണ്ടാണ് ഈ ചിത്രം ചെയ്യാൻ തീരുമാനിച്ചത്. നല്ല കഥാപാത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിച്ചിരുന്നതായും നിത്യ പറഞ്ഞു.
ഈ പറക്കും തളികയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവവും നടി വെളിപ്പെടുത്തി. 'ആദ്യ സിനിമയാണ്. നമ്മളെക്കൊണ്ട് അഭിനയിപ്പിച്ചെടുപ്പിക്കുക എന്ന പറയുന്നത് അത്രയും ബുദ്ധിമുട്ടുള്ള കാര്യമാണ്. സംവിധായകനും പാവമാണ്, നടനും പാവമാണ്. ദിലീപേട്ടന് എത്ര ടേക്ക് എടുത്താലും ഒരു കുഴപ്പവുമില്ല. ആൾക്ക് അടുത്ത പടം ഷൂട്ട് ചെയ്യാൻ സമയമായി. എന്നാലും വളരെ കൂളാണ്. അവരിൽ നിന്നാണ് നമ്മൾ കാര്യങ്ങൾ പഠിക്കുന്നത്. അത്രയും വർഷത്തിന് ശേഷം ഈയടുത്താണ് ദിലീപേട്ടനെ കാണുന്നത്. ദിലീപേട്ടന്റെ കൂടെ ഞാൻ മൂന്ന് സിനിമ ചെയ്തിട്ടുണ്ട്.'- നിത്യാ ദാസ് വെളിപ്പെടുത്തി.