നിക്ക് മയോസൈറ്റിസ് എന്ന രോഗം ബാധിച്ചതിനെ കുറിച്ച് നടി സാമന്ത വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസമാണ് തന്റെ രോഗവിവരങ്ങളെ കുറിച്ച് നടി തുറന്ന് പറഞ്ഞത്. ഇൻസ്റ്റഗ്രാമിലൂടെയാണ് രോഗാനുഭവങ്ങൾ സാമന്ത ആരാധകരുമായി പങ്കുവെച്ചത്. തന്റെ രോഗാവസ്ഥയെ കുറിച്ച് കണ്ണീരോടെയാണ് താരം വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ പ്രതിസന്ധി കാലത്ത് തന്റെ കൂടെനിന്ന പേഴ്സണൽ ഫിറ്റ്നസ് ട്രെയ്നർ ജുനൈദ് ഷെയ്ഖിന് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് സാമന്ത. പ്രതികൂലമായ കാര്യങ്ങൾ മാത്രം സംഭവിച്ചിട്ടും അതിനൊന്നും തന്നെ വിട്ടുകൊടുക്കാതെ മുന്നോട്ടുകൊണ്ടുപോയത് ജുനൈദാണെന്ന് സാമന്ത ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. ജുനൈദിനെ ചേർത്തുപിടിച്ചുള്ള ചിത്രവും ഇതിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്.

'കഴിഞ്ഞ ഏതാനും മാസങ്ങളായി എന്റെ എല്ലാ പ്രതിസന്ധികളിലും എന്നോടൊപ്പം നിന്ന് അതെല്ലാം കണ്ട ഒരാളാണ് താങ്കൾ. എന്റെ ഏറ്റവും മോശപ്പെട്ട ദിനങ്ങൾ, ഞാൻ ദുർബലമായിപ്പോയ നിമിഷങ്ങൾ, കണ്ണീര് മാത്രം കൂട്ടിനുള്ള സമയം, ഹൈ ഡോസ് സ്റ്റീറോയ്ഡ് തെറാപ്പികളുടെ ദിനങ്ങൾ, എല്ലാം...പക്ഷേ ഒരിക്കലും ഒന്നിനും താങ്കൾ എന്നെ വിട്ടുകൊടുത്തില്ല. ഇനിയും ഇങ്ങനെ താങ്ങായി നിൽക്കുമെന്ന് എനിക്ക് അറിയാം. നന്ദി...' സാമന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 
 
 
View this post on Instagram

A post shared by Samantha (@samantharuthprabhuoffl)

എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിൻഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്.